Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
എന്റെ മറുപടി ഒട്ടും വിശ്വസനീയം അല്ലെന്ന കാര്യം വ്യക്തമാണല്ലോ....
“ഞാനും തന്റെ രണ്ടാനമ്മയും പെങ്ങളും ഒക്കെ കൂടി തന്നെ ചതിച്ചതാണ് എന്ന് കരുതി തനെ വെറുതെ വിടാൻ പറയാൻ വേണ്ടി വന്നതാണ് പുള്ളിക്കാരി”
ഞാൻ അത് കൂടി കൂട്ടി ചേർത്തു, അത് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച പ്രതികരണമല്ല അവളുടെ മുഖത്ത് കണ്ടത്,
അവൾ ചിരി അടക്കി പിടിക്കുകയാണ്...
“എനിക്ക് അങ്ങോട്ട് വരാമോ??”
വിഷ്ണുവിന്റെ ശബ്ദം കേട്ടാണ് ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തത്. അപ്പൊ തന്നെ അവൾ തിരിച്ച് അകത്തേക്ക് കയറി പോയി...... ഞാൻ അവൾ തിരിഞ്ഞ് നടക്കുന്നതും നോക്കി നിന്നു....
“ഹലോ........ മോനുസേ.......”
വിഷ്ണു വന്നു മുഖത്തിന് നേരെ കൈകൊട്ടിയപ്പോഴാണ് ഞാൻ നോട്ടം മാറ്റിയത്.
“ഇന്നലെ അവളെ ചവിട്ടി പുറത്താക്കാൻ നിന്നവൻ ആണ്, നോക്കുന്ന നോട്ടം നോക്ക്........ നാണം കെട്ടവൻ”
ഞാൻ വെറുതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, അല്ലാതെ എനിക്ക് ഒന്നും പറയാനില്ല....... ശരിയാണ് അവൻ പറഞ്ഞത്, എത്ര പെട്ടെന്നാണ് എന്റെ മനസ്സ് മാറുന്നത്.....
ആദ്യം ശ്രീലക്ഷ്മിയെ കണ്ടപ്പോഴും ഒറ്റ നോട്ടത്തിലാണ് ഞാൻ അവളുടെ സൗന്ദര്യത്തിൽ വീണു പോയത്, പക്ഷെ അതിലും സുന്ദരി എന്ന് എനിക്ക് തോന്നുന്ന യാമിനിയെ ആദ്യം കണ്ടപ്പോൾ പ്രേമം തോന്നാൻ പറ്റിയ ഒരു അവസ്ഥയിൽ ഒന്നും ആയിരുന്നില്ല ഞാൻ..... ഇപ്പോ അവളോട് എനിക്ക് എന്തോ ഒരു അട്ട്രാക്ഷൻ തോന്നുന്നുണ്ട്, പക്ഷെ അത് എന്തായാലും അവളുടെ ബാഹ്യ സൗന്ദര്യം മാത്രം കണ്ടിട്ട് അല്ല എന്ന് എനിക്ക് ഉറപ്പാണ്....
“ഒരു വട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും
💬 Comments
View all comments