Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
നോക്കാൻ കഴിയുന്നില്ല......
മുകളിൽ കയറിയപ്പോൾ തന്നെ അവസ്ഥ മോശമാണെന്ന് മനസ്സിലായി, ഒടുക്കത്തെ തണുപ്പ്....... ഇന്നലെ രാത്രിയിലെ ഒന്നും ശരിക്കും ഒന്നുമല്ല, അമ്മാതിരി തണുപ്പ്...... തണുത്ത് വിറച്ചിട്ട് പല്ല് കൂട്ടി അടിക്കാൻ തുടങ്ങി,
ഇന്ന് എന്തായാലും ഒരു മിനിറ്റ് പോലും ഉറങ്ങാൻ കഴിയില്ല എന്ന കാര്യം വ്യക്തമായി... ഹാ എന്തായാലും രാവിലെ നേരത്തെ എഴുന്നേറ്റ് എങ്ങോട്ടും പോവാനില്ല...... അത് തന്നെ വലിയ സമാധാനം...
ദേഹം മൊത്തമായി പുതപ്പിൽ മൂടി സിഗരറ്റും വലിച്ച് ഞാൻ അങ്ങനെ അവിടെ ഇരുന്നു, അധിക നേരം അങ്ങനെ ഇരിക്കാനും പ്രകൃതി എന്നെ അനുവദിച്ചില്ല, ദോണ്ടേ വരുന്നു മഴ............... അതും നല്ല ശക്തമായി തന്നെ, വേഗം ആ വാട്ടർ ടാങ്കിന്റെ അടിയിൽ ഒരു ചെറിയ സ്പേസുണ്ട്, അവിടെ നിന്ന മഴ കൊള്ളില്ല, ഒരാൾക്ക് സുഖമായി നിൽക്കാം, അങ്ങോട്ട് കയറി നിന്നു.....
.
.
.
.
ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും, യാമിനി അതാ കയറി വരുന്നു..... ടാങ്കിന്റെ അടിയിൽ നിൽക്കുന്ന എന്നെ അവൾ കാണുന്നില്ല, പെണ്ണ് മഴയത്ത് നിന്ന് ചുറ്റും നോക്കുന്നുണ്ട്....... എന്നെ തിരയുകയാണെന്ന് മനസിലായി....ഞാൻ ചെന്ന് അവളെ കയ്യിൽ പിടിച്ചു വലിച്ച് തിരിച്ച് ടാങ്കിന്റെ അടിയിലേക്ക് ഓടി, അവൾ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു.....ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഞങ്ങൾ മഴയിൽ നനഞ്ഞു കുളിച്ചിരുന്നു....... ഇപ്പോ ടാങ്കിന്റെ അടിയിൽ ആ ചെറിയ സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്, ഒരാൾക്ക് സുഖമായി നിൽക്കാനുള്ള ഇടമേ ഉള്ളു..... ശരിക്കും പറഞ്ഞ ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ച് ഒന്നായി നിൽക്കുന്നത് പോലെയുണ്ട്.
ഈ തണുത്ത് വിറച്ച് നിൽക്കുന്ന സാഹചര്യത്തിൽ അവളുടെ ചുടുനിശ്വാസം
💬 Comments
View all comments