Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
ആലിംഗനത്തിലൂടെ പറയാതെ പറഞ്ഞു...... അവൾക്ക് അത് മനസിലായി കാണുമോ??
ഇത്രയും കാലം അനിയത്തിയെ സ്നേഹിച്ചിട്ട് പെട്ടെന്ന് അവളോട് എനിക്ക് സത്യസന്ധമായ പ്രണയമാണെന്ന് പറഞ്ഞ അവൾ വിശ്വസിക്കുമോ?? അല്ല, ആരെങ്കിലും വിശ്വസിക്കുമോ??
അവളെ നെഞ്ചോട് ചേർത്ത് ഇങ്ങനെ നിൽക്കുമ്പോഴും എന്റെ മനസ്സ് ഒരുപാട് സംശയങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു....
എത്ര സമയം ഞങ്ങൾ അങ്ങനെ നിന്നു എന്ന് അറിയില്ല, പെട്ടെന്ന് അവൾ എന്നിൽ നിന്ന് അകന്നു മാറി നിന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്....
“സോറി...... ന്ക്കി ഇടി പേടിയാ......”
അവളെ തന്നെ നോക്കി നിന്ന എന്നോട് ഭയത്തോടെ ആണ് അവൾ അത് പറഞ്ഞത്, ഞാൻ റൊമാന്റിക് ആയി നോക്കിയത് കുട്ടി തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു, ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല......
“താ......ഴേക്ക്........ പോവാ.....”
തണുത്ത് വിറച്ചിട്ട് അവളുടെ ശബ്ദം മുറിഞ്ഞിരുന്നു, പല്ല് കൂട്ടി ഇടിക്കുന്ന ഒച്ച ആ മഴയത്തും എനിക്ക് കേൾക്കാൻ പറ്റി, ശരിയാണ് മഴ കുറഞ്ഞിട്ടുണ്ട്.
“വാ.........”
ഞാൻ പുതപ്പും തലയണയും പിടിച്ച് താഴേക്ക് ഓടി,
ഏണി ഇറങ്ങി മുകളിലേക്ക് നോക്കുമ്പോൾ അവൾ അവിടെ തന്നെ നിൽക്കുകയാണ്...
“നോക്കി നിൽക്കാതെ ഇറങ്ങ്...”
ഞാൻ താഴെ നിന്ന് ഉറക്കെ പറഞ്ഞു...
“ന്ക്കി പേടിയാ......”
അവളുടെ ദയനീയമായ സ്വരം
“അതിന് ഇടിയൊന്നും വെട്ടുന്നില്ല........ ഇങ്ങോട്ട് ഇറങ്ങാൻ നോക്ക്”
“അതല്ല........ ഏണി ഇറങ്ങാൻ പേടിയാ.....”
വീണ്ടും അതെ സ്വരത്തിൽ അവൾ പറഞ്ഞു...
സത്യം പറഞ്ഞ എനിക്ക് ചിരിയാണ് വന്നത്, അപ്പൊ അത് നിയന്ത്രിക്കാനും പറ്റിയില്ല..... ഞാൻ പൊട്ടി ചിരിച്ചുപോയി.....
“ഒരു കാര്യം ചെയ്, ഇന്ന് രാത്രി അവിടെ നിന്നോ...... രാവിലെ നമുക്ക്
💬 Comments
View all comments