0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7126
എന്തെങ്കിലും പരിഹാരം കാണാം....” ചിരി അടക്കികൊണ്ട് ഞാൻ പറഞ്ഞു... “ദുഷ്ടൻ.............” നിലത്ത് ചവിട്ടി ചിണുങ്ങിക്കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ചിരി വന്നു... “ശരി........ ഗുഡ് നൈറ്റേ.......” ന്നും പറഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു, പുതപ്പും തലയണയും വെച്ച് ഞാൻ തിരിച്ച് നടന്നു..... അധികം നേരം മഴയത്ത് നിന്ന അവസാനം എനിക്ക് തന്നെ പണിയാവും... വല്ല പനിയും പിടിച്ച ഇവിടെ നോക്കാൻ വേറെ ആരും ഇല്ലാല്ലോ... “മ്മ...... വാ ഇറങ്ങ്....... ഞാൻ പിടിക്കാ...” ഞാൻ ഏണിയുടെ അടിവശം പിടിച്ചുകൊണ്ട് പറഞ്ഞു.... “മുറുകെ പിടിക്കണേ.....” ഇറങ്ങാൻ ശ്രമിക്കുന്നതിന് ഇടയ്ക്ക് അവൾ പറഞ്ഞു, അതെ ദയനീയമായ സ്വരം..... പെണ്ണിന് ഉയരം നല്ല പേടിയാണെന്ന് മനസിലായി.... “ഏഹേഹ്....... ഹ്ഹ്ഹ്........ വേണ്ട, പ്ലീസ് പ്ലീസ് പ്ലീസ്....... ന്ക്ക് പേടിയാ................. വീഴും................... അയ്യോ.......... ഈശ്വരാ................. രാമ രാമ രാമ രാമ...........” ഇറങ്ങി പകുതി കഴിഞ്ഞപ്പോൾ ഞാൻ ഏണി പിടിച്ചു ചെറുതായി കുലുക്കിയതോടെ പെണ്ണ് പേടിച്ച് ബഹളം വെക്കാൻ തുടങ്ങി, ഓവർ ആക്കിയ താഴെ വീഴുമെന്ന് തോന്നിയത് കൊണ്ട് ഞാൻ നിർത്തി....... ആ ഗ്യാപ്പിൽ അവൾ വേഗം ഇറങ്ങി... അവൾ ഇറങ്ങിയതും ഞങ്ങൾ രണ്ടുപേരും അകത്തേക്ക് ഓടി കയറി....... മഴയുടെ ശക്തി വീണ്ടും കൂടിയിട്ടുണ്ട്.
“ന്ക്കി പേടിയാ............” മുറിയിൽ കയറിയ ശേഷം എന്നെ ചേറു പരിഭവത്തോടെ നോക്കി നിക്കുന്നത് കണ്ട് അവൾ നേരത്തെ പറഞ്ഞ അതെ ട്യൂണിൽ ഞാൻ പറഞ്ഞു അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു, പക്ഷെ നടക്കുമ്പോൾ മുഖംകൊണ്ട് ഗോഷ്ടി കാണിച്ചത് ഞാൻ കൃത്യം കണ്ടു, അപ്പൊ ഉണ്ണിമായ പറഞ്ഞതാണ് എനിക്ക്

💬 Comments

View all comments