0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7127
ഓർമ്മ വന്നത് “ഒരു പാവം പൊട്ടി പെണ്ണാണ്”... അവളുടെ ഗോഷ്ടിയും ഒപ്പം ഉണ്ണിമായ പറഞ്ഞ ആ വാക്കുകളും കൂടി ഓർത്തപ്പോൾ ചിരി വന്നു.... “ഇതാ തോർത്ത്‌.....” എനിക്ക് നേരെ തോർത്ത്‌ നീട്ടി കൊണ്ട് അവൾ പറഞ്ഞു. “ എന്ത് നോക്കി നിൽക്കാ, പോയി തലയിലെ വെള്ളം ഒക്കെ പൊക്കി നനഞ്ഞ ഡ്രസ്സ്‌ മാറ്റ്” തോർത്ത്‌ തന്ന ശേഷം എന്റെ അടുത്ത് തന്നെ നിന്ന് പരുങ്ങി കളിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു. “വേറെ......... തോർത്തില്ല....” അവള് മടിച്ച് മടിച്ച് പറഞ്ഞു... “എന്തേ കൂട്ടുകാരി ഇതൊന്നും വാങ്ങി തന്നില്ലേ...” തല വേഗം തോർത്തിയ ശേഷം തോർത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു, പെണ്ണിന്റെ മുഖം പന്തിന് കാറ്റ് അടിക്കുന്നത് പോലെ വീർത്തു വീർത്ത് വരുന്നുണ്ട്... തോർത്തും വാങ്ങി വേഗം ബാത്ത്റൂമിലേക്ക് കയറി പോയി. ആ സമയത്ത് ഞാൻ നനഞ്ഞ ഡ്രസ്സ്‌ മാറ്റി വേറെ ഡ്രസ്സ്‌ എടുത്തിട്ട് ജനാലയുടെ അടുത്ത് പോയി നിന്ന് പുറത്ത് തകർത്തു പെയ്യുന്ന മഴയും നോക്കി നിന്നു, പുറകിൽ കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു പോയി, ഒരു ലൈറ്റ് പിങ്ക് നിറത്തിലുള്ള നൈറ്റ് ഗൗണും ഇട്ട് തല തോർത്തികൊണ്ട് ഇറങ്ങി വരുന്ന യാമിനി. എന്റെ മനസിനെ ഞാൻ തന്നെ പ്രാകി പോയി, മനുഷ്യനെ നാറ്റിക്കും ചെറ്റ, കണ്ട്രോൾ.... ഇങ്ങനെ വായും തുറന്ന് നോക്കി നിൽക്കല്ലേ... ആഗ്രഹമുണ്ട്, പറ്റുന്നില്ല.... എന്റെ ഉള്ളിൽ ഒരു വലിയ വടംവലി മത്സരം നടക്കുന്നത് പോലെ തോന്നി... ഞാൻ വേഗം ചെന്ന്

💬 Comments

View all comments