Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ച് അതിൽ കയറി കിടന്നു...
കണ്ണും പൂട്ടി കിടക്കുന്നതാണ് സേഫ്, ഇത്ര ദുർബലമായിരുന്നോ എന്റെ മനസ്സ്........ ഛെ.......... “അതെ മോനെ, യൂ ഹാവ് ടു ഗ്രോ” ഉള്ളിൽ നിന്നും വീണ്ടും ആരോ പറഞ്ഞു.....
“ഏയ്....... ഞാൻ താഴെ കിടന്നോളാം”
യാമിനിയുടെ ശബ്ദം കേട്ടാണ് കണ്ണ് പൂട്ടിയുള്ള മനസ്സ് നിയന്ത്രിക്കൽ അവസാനിപ്പിച്ചത്.
“വേണ്ട........”
ഒറ്റ വാക്കിൽ ഞാൻ എന്റെ മറുപടി ഒതുക്കി.
“പ്ലീസ്.........”
അവൾക്ക് വിടാനുള്ള പ്ലാൻ ഇല്ല, ഒന്ന് മനുഷ്യനെ ഇങ്ങനെ പരീക്ഷിക്കാതെ ലൈറ്റും ഓഫാക്കി കിടക്കാൻ നോക്ക് പെണ്ണേ എന്നാണ് പറയാൻ തോന്നിയത്.
“വേണ്ടാ...... ലൈറ്റ് ഓഫാക്കി പോയി കിടക്ക്”
അത്രയെ പറഞ്ഞുള്ളൂ, അതും അല്പം കനത്തിൽ തന്നെ.... അവൾ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല, വേഗം ലൈറ്റും ഓഫാക്കി കട്ടിലിൽ കയറി കിടന്നു....
മഴയാണ് എല്ലാത്തിനും കാരണം, ദുഷ്ടൻ...... പക്ഷെ എന്റെ ഉള്ളിലുള്ളത് കുറച്ചു കുറച്ചായി എനിക്ക് തന്നെ മനസിലായി വരുന്നുണ്ട്, അതിന് മഴയ്ക്ക് നന്ദി....
പുറത്ത് തണുപ്പത്ത് കിടന്ന് എങ്ങനെ ഉറങ്ങുമെന്ന് ആയിരുന്നു ഇതുവരെയുള്ള വിഷമം, പക്ഷെ ഇപ്പോ ഉറങ്ങാൻ അതിലും കഷ്ടം തോന്നുന്നു, നിദ്രാദേവി ഈ പരിസരത്തേക്ക് തിരിഞ്ഞ് നോക്കുന്നു പോലും ഇല്ല......... കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ എഴുന്നേറ്റ് വാതിലിന്റെ അടുത്ത് പോയി നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു....
മഴ നിന്നിരുന്നു, മേഘങ്ങൾ ഗർജ്ജിക്കുന്നില്ല.... നിശബ്ദത..... ചുറ്റും നിശബ്ദത..... പ്രകൃതി കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു.... നല്ല മണം.... സിഗരറ്റ് വലിച്ചു തീർന്നത് അറിഞ്ഞില്ല, ഞാൻ ഒന്നും ചിന്തിച്ചിരുന്നില്ല.....
💬 Comments
View all comments