0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
ഒരു മഴ പെയ്തു പോയ ശേഷമുള്ള പ്രകൃതിയുടെ പ്രത്യേക സൗന്ദര്യത്തിൽ ലയിച്ച് പോയിരുന്നു......... അല്പസമയം അങ്ങനെ നിന്ന ശേഷം വാതിൽ അടച്ചു വന്ന് കിടക്കാൻ നേരം നോക്കുമ്പോൾ യാമിനിയും ഉറങ്ങിയിട്ടില്ല, ഇരുട്ടത്ത് അവളുടെ കണ്ണുകൾ തിളങ്ങുന്നു.... ഇതെന്താ പൂച്ചയോ?? എന്നെ തന്നെ നോക്കി കിടക്കുകയാണ്....... ഈ പൊട്ടൻ രാത്രി ഉറങ്ങാതെ എന്ത് ചെയ്യുകയാണെന്ന് നോക്കിയതാവും, കൂടുതൽ നേരം നോക്കി നിന്നില്ല, ഞാൻ വേഗം കിടന്നു.... പക്ഷെ വീണ്ടും ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് നിദ്രാദേവി കനിഞ്ഞത്. ### അടുത്ത ദിവസം രാവിലെ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കെട്ടാണ് ഞാൻ എഴുന്നേറ്റത്, ഇവൾ പാത്രങ്ങൾ വെച്ച് വല്ല യുദ്ധവും ചെയ്യാണോ.... ഒക്കെ പൊളിച്ചടുക്കും എന്ന് തോന്നുന്നു. സമയം എട്ടര ആയതേ ഉള്ളു, പ്രഭാത കർമങ്ങൾ എല്ലാം വൃത്തിക്ക് ചെയ്ത് തീർത്ത ശേഷം അവൾ തന്ന കട്ടൻ ചായയും എടുത്ത് പുറത്ത് പോയി ഇരുന്നു.... താഴെ റോഡിലെ കാഴ്ചകൾ കാണാൻ തന്നെ നല്ല രസമാണ്, കട്ടൻ ചായയോടൊപ്പം ഒരു സിഗരറ്റും കത്തിച്ചുകൊണ്ട് ഞാൻ പുറത്തെ കാഴ്ചകൾ നോക്കി കണ്ടു, ബസ്‌സ്റ്റോപ്പിൽ പല സൈസിൽ പല ഷേപ്പിലുള്ള തരുണീമണികൾ നിൽപ്പുണ്ട്, കോളേജിൽ പോവുന്നതും ജോലിക്ക് പോകുന്നതും..... അങ്ങനെ അങ്ങനെ അങ്ങനെ..... ഹൗ കൊള്ളാം, ഇനി ദിവസവും ഈ സമയത്ത് എഴുന്നേറ്റ് ഇവിടെ വന്നിരിക്കണം.... നല്ല കളക്ഷനുള്ള ഏരിയയാണ്.... ആ കറുത്ത ചുരിദാറിട്ട കുട്ടി ഇങ്ങോട്ട് നോക്കിയില്ലേ?? എന്തായാലും മുൻവശം കൊള്ളാം, പിന്നാമ്പുറം കൂടി കാണാൻ പറ്റിയ നന്നായിരുന്നു.... “ഫോൺ..............” പിന്നിൽ നിന്ന് യാമിനിയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിപ്പോയി, ചുണ്ടിലിരുന്ന സിഗരറ്റ് തെന്നി

💬 Comments

View all comments