Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
താഴെ വീണു, ഭാഗ്യം ചായ കപ്പ് വീണില്ല.
“മ്മ.....”
ഫോൺ തന്ന ശേഷം താഴേക്ക് എത്തി നോക്കിയിട്ട് എന്നെ ഒന്ന് തുറിച്ചു നോക്കിയാണ് അവൾ അകത്തേക്ക് പോയത്...
മോശമായോ?? ഏയ്, ഇതൊക്കെ സർവ്വസാധാരണമല്ലേ.... ഒന്നും കൂടി താഴേക്ക് നോക്കിയപ്പോൾ ആ കറുത്ത ചുരിദാറിട്ട കുട്ടി ഇങ്ങോട്ട് നോക്കി ചിരിക്കുന്നു... ഛെ, കളഞ്ഞ്..... യാമിനി കണ്ട് കാണുമോ?? ചാൻസുണ്ട്, ആ നോട്ടം അത്ര പന്തി ആയിരുന്നില്ല..... പക്ഷെ, അവൾക്ക് എന്താ?? അവൾക്കും എന്നോട് ഇഷ്ടം തോന്നി തുടങ്ങിയോ?? ആാാ........
ഫോൺ ഒക്കെ എപ്പോഴോ കട്ട് ആയിരുന്നു, നോക്കിയപ്പോൾ വിഷ്ണുവാണ് വിളിച്ചത്... ഇവൻ എന്താ രാവിലെ തന്നെ??
“എന്താടാ രാവിലെ തന്നെ....”
തിരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തതും ഞാൻ ചോദിച്ചു“എന്താടാ ആദ്യം ഫോൺ എടുക്കാഞ്ഞത്?? കെട്ട്യോളെയും കെട്ടിപ്പിടിച്ച് കിടക്കുകയാവും ലേ??”
അതെ ട്യൂണിൽ അവൻ തിരിച്ച് ചോദിച്ചു...“ആഹ്, ഞാൻ എന്റെ കെട്ട്യോളെ കെട്ടിപ്പിടിച്ച് കിടക്കുന്നതിന് നിനക്ക് എന്താ മൈരേ......”
അത് പറഞ്ഞു തിരിയലും ഞാൻ കാണുന്നത് എന്റെ തൊട്ടടുത്ത് നിൽക്കുന്ന എന്റെ കെട്ട്യോളെയാണ്.... ഇവൾ പോയില്ലേ...അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്, മുഖത്ത് പ്രത്യേകിച്ച് ഭാവം ഒന്നുമില്ല.... കിളി പോയ പോലെയുണ്ട്, എന്റെ അവസ്ഥയും ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു....
“മ്മ്??”
ഞാൻ അവളെ നോക്കി ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി, അത് തന്നെ എങ്ങനെ ചെയ്ത് ഒപ്പിച്ചു എന്ന് എനിക്കെ അറിയൂ... ആകെ ഒരു വെപ്രാളം.
അവൾ ഒന്നും മിണ്ടാതെ എന്റെ കയ്യിൽ ഇരുന്ന ചായ കപ്പും വാങ്ങി അകത്തേക്ക് പോയി, ഞാൻ അവൾ പോവ്വുന്നതും നോക്കി
💬 Comments
View all comments