0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7097
നശിപ്പിക്കും, കരിയർ.........പിന്നെ “വാക്ക്” കൊടുത്തതാണ് ഇനി ഈ സാധനം കൈ കൊണ്ട് തൊടില്ലെന്ന്...... ഹ്മ്മ്........ ഇവിടെ നിന്ന ശരിയാവില്ല, ഞാൻ കുറച്ച് അപ്പുറത്തേക്ക് നടന്നു, ആശുപത്രിയുടെ സൈഡിൽ പാർക്കിംഗ് ഏരിയയുടെ അടുത്ത് ഒരു വലിയ മരച്ചുവട്ടിൽ ഒരു ബെഞ്ച് ഇട്ടിട്ടുണ്ട്, പരിസരത്ത് എങ്ങും ഒറ്റ കുഞ്ഞില്ല..... നല്ല ശാന്തമായ സ്ഥലം, ഞാൻ നേരെ ആ ബെഞ്ചിൽ പോയി ഇരുന്നു... ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ സ്വിച്ച്ഓഫ്, ശ്യോ......... ആ സാരമില്ല, അവിടെ കിടക്കട്ടെ..... വല്യ കാര്യമൊന്നും ഇല്ല, സ്വസ്ഥമായി ഇരിക്കാം. എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്?? കൂടെപ്പിറപ്പിനെ പോലെ, അല്ല അതിനും മുകളിൽ ആയിരുന്ന കൂട്ടുകാരനും ചുരുങ്ങിയ സമയംകൊണ്ട് സ്വന്തം ആണെന്ന് വിശ്വസിച്ച പെണ്ണും കൂടെ ചതിച്ചു എന്ന യാഥാർഥ്യം മനസ്സിലാക്കുന്നതിന് ഇടയിൽ എന്നെ ചതിച്ചവളുടെ ചേച്ചിയെ തന്നെ വിവാഹം കഴിക്കേണ്ട വരുന്നു
അതിന് ശേഷം ഇന്ന് ഇതാ ഏറ്റവും വെറുത്തിരുന്ന അവളുടെ പ്രസവത്തെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിച്ച് ഇങ്ങനെ ഇവിടെ ഇരിക്കുന്നു....... മുകളിൽ ഇരിക്കുന്നവന്റെ ഓരോ കളികൾ........... അല്ലെങ്കിലും അവളോടുള്ള ദേഷ്യം പിറന്നു വീഴാൻ പോവുന്ന കുഞ്ഞിനോട് കാട്ടേണ്ട കാര്യം ഇല്ലല്ലോ.... ###അന്നത്തെ ആ ദിവസം..... ആ രാഘവന്റെ വീട്ടിൽ ഞാൻ ഡ്രൈവറായി പോയ ആ ദിവസം എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്, ആ ദിവസമാണ് ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വന്നത്... അന്നും ഇതുപോലെ ഒരു ആളൊഴിഞ്ഞ ബെഞ്ചിൽ ഞാൻ ഇരുന്നിരുന്നു. ###########################################കണ്ണീരോടെ ഭക്ഷണത്തിനു മുനിൽ നിന്ന് ഞാൻ എഴുന്നേറ്റ് നടന്നു, യാമിനിയുടെ കൂട്ടുകാരിക്ക് വാക്ക്

💬 Comments

View all comments