0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7099
കൊടുത്തത് പോലെ തന്നെ പാർക്കിലേക്കാണ് ഞാൻ പോയത്..... മനസ്സ് ഒട്ടും നിയന്ത്രണത്തിലല്ല, യാന്ത്രികമായി ചലിക്കുന്നത് പോലെ....ഞാൻ പാർക്കിൽ എത്തി ഒരു ആളൊഴിഞ്ഞ ബെഞ്ചിൽ പോയി ഇരുന്നു. വല്ലാത്ത വിഷമം, എന്തിനാണ് ഞാൻ ഇങ്ങനെ വിഷമിക്കുന്നത്....... മറ്റൊരാളുടെ കീഴിൽ ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോൾ ഇങ്ങനെയുള്ള അനുഭവങ്ങൾ ഒക്കെ കാണുമെന്ന് ഞാൻ മനസിലാക്കാൻ വൈകി, അത്രയേയുള്ളൂ........ കുറച്ച് നേരം ഒറ്റയ്ക്ക് സ്വസ്ഥമായി ഇരുന്നപ്പോൾ തന്നെ മനസ്സ് ഒന്ന് ശാന്തമായി തുടങ്ങി...... ചിലപ്പോൾ ഇങ്ങനെ തനിച്ച് ഇരിക്കുന്നത് ഒരു പ്രത്യേക ഫീലിംഗ് തന്നെയാണ്, പ്രകൃതിയിൽ ലയിച്ച് ഇങ്ങനെ ഇരിക്കുമ്പോൾ തന്നെ പ്രശ്നങ്ങൾ എല്ലാം മറക്കും, സമാധാനവും കിട്ടും...... കുറച്ച് നേരം അങ്ങനെ എല്ലാം മറന്ന് ഇരികുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്, നോക്കുമ്പോൾ യാമിനിയുടെ കൂട്ടുകാരിയാണ്... “ഹെലോ” “ആഹ് ഹെലോ ടോണി ഞാൻ ഇവിടെ എത്തിയിട്ടുണ്ട്” “മ്മ് ഞാനും” “ഞാൻ ഒരു മഞ്ഞ ചുരിദാർ ആണ്...... ഇവിടെ എൻട്രൻസിന്റെ അവിടെ ഉണ്ട്” ഞാൻ നോക്കിയപ്പോൾ ഒരു പെണ്ണ് അവിടെ നിന്ന് തിരിഞ്ഞ് കളിക്കുന്നത് കണ്ടു, “ദാ വലത്തോട്ട് നോക്ക്......” ഞാൻ കൈ കാണിച്ചപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു.... “ഹായ് ഞാൻ ഉണ്ണിമായ,” “ടോണി” ഞാൻ കൈ കൊടുത്തു...... “ഇരിക്ക്”. ഞങ്ങൾ ആ ബെഞ്ചിൽ ഇരുന്നു....
“നോക്ക് ടോണി....... എന്താണ് തന്റെ ഉദ്ദേശം??” ഇരുന്നതും എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു “എന്ത് ഉദ്ദേശം??” ഞാൻ അതെ ടോണിൽ തിരിച്ച് ചോദിച്ചു.... “എന്തിനുവേണ്ടി ആയിരുന്നു ഈ നാടകം??” “നാടകമോ??” ഇവൾ ഇത് എന്താ ഈ പറയുന്നത്, വട്ടാണോ “മതി അഭിനയിച്ചത്......

💬 Comments

View all comments