0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
മാറി കേറി അവിടെ എത്തുമ്പോഴേക്കും സമയം 11:20 ആയിരുന്നു, ഇന്റർവ്യൂ തുടങ്ങിയിട്ടുണ്ട്... അധികം എതിരാളികളൊന്നും ഇല്ല, പേരിന് പോലും എനിക്ക് ടൈറ്റ് കോമ്പറ്റിഷൻ തരാൻ പറ്റിയ ആരെയും കാണുന്നില്ല.... റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി പേര് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തു, നല്ലൊരു കൊച്ച്... ആ കാട്ട് കോഴി അർജുൻ ഉള്ളപ്പോൾ ഈ കുട്ടി ഒക്കെ എന്ത് ധൈര്യത്തിലാണ് ഇവിടെ ഇരിക്കുന്നത്.... പറയും പോലെ അവനെ കാണുന്നില്ലല്ലോ... ആഹ്, എവിടെയെങ്കിലും ആവട്ടെ.... വെറുതെ വിളിച്ചു വരുത്തിയ അവന്റെ തള്ളും കേട്ട് ഇരിക്കേണ്ട വരും... “ടോണി മാത്യൂസ്.....” എന്റെ പേര് വിളിച്ചപ്പോൾ ഞാൻ ഇന്റർവ്യൂ നടക്കുന്ന മുറിയിലേക്ക് ചെന്നു ഒരു വലിയ ടേബിൾ, അതിന്റെ അപ്പുറത്ത് രണ്ട് മധ്യവയസ്കർ ഇരിക്കുന്നു, വല്ലാത്തൊരു അന്തരീക്ഷം..... അതുവരെ കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയ ആത്മവിശ്വാസം ആ മുറിയിലേക്ക് കാലെടുത്ത് വച്ചതും പന്തിന്റെ കാറ്റ് ഊരി വിട്ടത് പോലെ പോയി... “കമ്മ്.... സിറ്റ് ഡൌൺ.....” അകത്ത് കയറിയ ശേഷം മടിച്ചു നിന്ന എന്നോട് അതിൽ ഒരാൾ പറഞ്ഞു, കേട്ടപാടെ ഞാൻ അവർക്ക് നേരെ ഓപ്പോസിറ്റ് ഇട്ട കസേരയിൽ ഇരുന്നു. “ഹായ് ടോണി, വെർ ഈസ് യുവർ സി.വി??” കയ്യും വീശി ചെന്ന എന്നോട് അവരുടെ ആദ്യത്തെ ചോദ്യം. സി.വി...... അതെന്നാ ചാതനം??
ഞാൻ ഒന്നും മിണ്ടിയില്ല.... ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് മനസിലായി. “ഒരു സി.വി പോലും ഇല്ലാതെ ആണോ ഡോ ഇന്റർവ്യൂന് വരുന്നത്??” “അത് പിന്നെ എടുക്കാൻ മറന്നു പോയതാണ് ചേട്ടാ” എന്തായാലും ഈ ജോലി കിട്ടില്ലെന്ന്‌ ഉറപ്പായി, പിന്നെ

💬 Comments

View all comments