0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
ആയിരിക്കുമോ?? കുറച്ച് ദൂരമുണ്ട്, രണ്ട് മൂന്ന് ബസ് മാറി കേറി പോവണം. പതിനൊന്നു മണിക്ക് മുന്നെ അവിടെയെത്തണമെങ്കിൽ ഇപ്പോ തന്നെ ഇറങ്ങണം... രാവിലെ തന്നെ കളക്ഷൻ ഒക്കെ എടുത്ത് ഒന്ന് സെറ്റ് ആയി വന്നതാണ്, ആ ഫ്ലോ അങ്ങ് പോയി.... കൂടുതൽ നേരം മടിപിടിച്ച് ഇരുന്നില്ല, വേഗം തന്നെ കുളിച്ചു മാറ്റി ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ച് റെഡിയായി... എന്റെ പെട്ടെന്നുള്ള തിരക്ക് പിടിച്ചുള്ള തലങ്ങും വിളങ്ങും ഓട്ടം കണ്ട് അത്ഭുതത്തോടെ നോക്കുന്നുണ്ട് യാമിനി. പാവത്തിന് ഈ ഓട്ടം ഒന്നും കണ്ട് ശീലമില്ല എന്ന് തോന്നുന്നു, സ്കൂളിൽ ആദ്യമായി പോവാൻ തുടങ്ങിയ ദിവസം തുടങ്ങിയതാകും ഈ രാവിലത്തെ നെട്ടോട്ടം... എന്നെക്കാൾ കൂടുതൽ ഓടിയിരുന്ന ഒരാളുണ്ട് ട്ടോ, എന്റെ മേരി.... എല്ലാം കഴിഞ്ഞു ഫോർമൽ ഷർട്ടും പാന്റും ഒക്കെ ഇട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ എന്തോ ഒരു ആത്മവിശ്വാസം അനുഭവപ്പെട്ടു, ഇപ്പോ എന്നെ കണ്ട വേണമെങ്കിൽ പിടിച്ചു ഒരു കമ്പനിയുടെ എം.ഡി ഒക്കെ ആക്കാനുള്ള ലുക്കുണ്ട്... ആ ആത്മവിശ്വാസം പൊടിക്ക് പോലും കുറയ്ക്കാതെ ഞാൻ ചിരിച്ചുകൊണ്ട് ഇറങ്ങി, ഇറങ്ങാൻ നേരം യാമിനി വാതിലിന് അടുത്ത് വന്ന് നിന്നിട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു, അത് കൂടി ആയപ്പോൾ കോൺഫിഡൻസ് ലെവൽ അങ്ങ് വാണം വിട്ട പോലെ കുത്തനെ ഉയർന്നു, “ഒന്ന് പൊന്തിയ ശേഷം നിയന്ത്രണം തെറ്റി അപ്പുറത്തെ തൊടിയിൽ പോയി വീഴാഞ്ഞ മതി”.... ഞാൻ സ്വയം ആത്മവിശ്വാസം പകരാൻ ശ്രമിക്കുമ്പോൾ അത് പൊളിക്കാൻ വേണ്ടി എന്റെ ഉള്ളിൽ കുടിയിരിക്കുന്ന ആ നെഗറ്റീവോളി മൈരൻ പറഞ്ഞു... തളരില്ല, പതറില്ല, തകരില്ല.... മൂന്ന് ബസ് ഒക്കെ

💬 Comments

View all comments