Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
സംഭവിച്ചത് എല്ലാം നല്ലതിനായി മാറുന്നില്ലേ, അതുപോലെ ഇതും നല്ലതിന് ആവും...... ഇതിലും നല്ല ഒരു ജോലി നിന്നെ കാത്ത് നിൽക്കുന്നുണ്ടാവും......... നോക്കാം”
എന്റെ ശബ്ദത്തിലെ പതർച്ച മനസിലാക്കി ആവണം, അവൻ കളിയാക്കൽ നിർത്തി നൈസ് ആയിട്ട് എന്നെ ആശ്വസിപ്പിച്ചു.
“മ്മ്....”
ഞാൻ ഒന്നും മിണ്ടിയില്ല, എല്ലാം കേട്ട് വെറുതെ മൂളി.
“ശരി മോൻ റൂമിലേക്ക് ചെല്ല്, ഞാൻ വൈകുന്നേരം വരാ”
“മ്മ്.......”
തിരിച്ചു മൂന്ന് ബസ് കയറി പി.ബിയിൽ എത്തുമ്പോഴേക്കും ഞാൻ ക്ഷീണിച്ചിരുന്നു, നട്ടുച്ച വെയില് കൂടി കൊണ്ടതോടെ ചെറുതായി തലവേദന എടുക്കാൻ തുടങ്ങി. വീഴാതെ പടികൾ കയറി മുകളിൽ എത്തിയത് എങ്ങനെ ആണോ എന്തോ....
മുകളിൽ എത്തിയപ്പോൾ മുറിയിൽ നിന്ന് അടക്കിയ സംസാരം കെട്ടു, യാമിനി ചിരിക്കുന്നുണ്ട്...... ആരാ ഇപ്പോ ഇവളെ കാണാൻ ഇവിടെ വന്നത്??
അകത്തു നിന്ന് മറ്റൊരു ചിരി കെട്ടു, വളരെ പരിചയമുള്ള ഒരു ചിരി, ആാാ ചിരിയുടെ ഉടമയെ തിരിച്ചറിഞ്ഞതും എന്റെ ക്ഷീണം എല്ലാം പറപറന്നു...... അതെ എന്റെ മേരി, മേരിയുടെ ചിരിയാണ് ആ കേട്ടത്..... മേരി എങ്ങനെ ഇവിടെ?? അപ്പൻ സമ്മതിച്ച് കാണുമോ ഇങ്ങോട്ട് വരാൻ??
ഞാൻ ആവേശത്തോടെ വാതില് തള്ളി തുറന്ന് അകത്ത് കയറുമ്പോൾ കാണുന്നത് കട്ടിലിൽ കാല് നീട്ടി ഇരിക്കുന്ന മേരിയും, മേരിയുടെ മടിയിൽ തല വെച്ച് കിടക്കുന്ന യാമിനിയും... എന്റെ പൊന്നു മേരിയുടെ സ്പെഷ്യൽ ഹെഡ് മസ്സാജും ആസ്വദിച്ചു കിടക്കുകയാണ് യാമിനി, പക്ഷെ അത് കണ്ടപ്പോൾ എനിക്ക് ചെറുതായി അസൂയ തോന്നി.... എനിക്ക് മാത്രം കിട്ടിയിരുന്ന സ്പെഷ്യൽ മസ്സാജ് ആണ്.....
“ഹോ പേടിപ്പിച്ച് കളഞ്ഞല്ലോ ചെക്കാ....”
💬 Comments
View all comments