0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
വാതില് തള്ളി തുറന്നുള്ള എന്റെ മാസ്സ് എൻട്രയിൽ ഞെട്ടി പോയ ശേഷം മേരി ചൂടായി, സന്തോഷം കൊണ്ട് എന്നെ കണ്ട ഉടനെ ഓടി വന്ന് കെട്ടിപ്പിടിക്കും എന്ന് കരുതിയ ഞാൻ ആരായി, അല്ലെങ്കിലും സന്തോഷം കൊണ്ട് ഓടി വന്ന് കെട്ടിപ്പിടിക്കാൻ മകൻ വേൾഡ് കപ്പും ജയിച്ച് വരുകയല്ലല്ലോ..... അറ്റ്ലീസ്റ്റ് സങ്കടം കൊണ്ടെങ്കിലും അവളെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ച് എന്നെ വന്നു കെട്ടിപ്പിടിക്കാമായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നതും യാമിനി മേരിയുടെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു. “പൊന്നുമോൻ ഒന്ന് ഇങ്ങോട്ട് വന്നേ.....” അടുത്ത് എത്തിയതും മേരി എന്നെ വാത്സല്യത്തോടെ വിളിച്ചു, ആ വിളി കേട്ടതും ദേഹത്തെ ഓരോ രോമവും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.... കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിച്ചത് ഇതായിരുന്നു..... എന്റെ മേരിയുടെ വാത്സല്യത്തോടെയുള്ള ഈ സ്വരം. കേൾക്കാൻ കൊതിച്ചത് കേട്ട സന്തോഷത്തിൽ ഞാൻ കട്ടിലിൽ ഇരിക്കുന്ന മേരിയുടെ അടുത്തേക്ക് കുനിഞ്ഞു “ഔ............ ആാാ........ മേരി വേദനിക്കുന്നു... വിട്.” അതെ ആ വാത്സല്യം ഒരു ചതിയായിരുന്നു, അടുത്തേക്ക് മുഖം അടുപ്പിച്ച എന്റെ ചെവി മേരി പിടിച്ചു തിരിച്ച് ഒരു പരുവമാക്കി. “മതി....... പ്ലീസ് പ്ലീസ് പ്ലീസ്, വിട്.... ആാാ........” ഞാൻ നിന്ന് കുതറി, മേരിയ്ക്ക് ചെവി വിടാനുള്ള പ്ലാൻ ഇല്ലെന്ന് തോന്നുന്നു, യാമിനി ഇതെല്ലാം കണ്ട് കട്ടിലിൽ ഇരുന്ന് ചിരിക്കുന്നുണ്ട്...... അത് കണ്ടപ്പോൾ ചെറുതായി ലജ്ജ തോന്നി, ഇതുവരെ തോന്നാത്ത ഒരു വികാരം. “ഇത് എന്തിനാ ന്ന് മനസ്സിലായോ??” ചെവിയിൽ നിന്ന് കൈ വിട്ട ശേഷം മേരി ഗൗരവത്തോടെ ചോദിച്ചു... “മ്മ....... കല്യാണം

💬 Comments

View all comments