0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
കഴിച്ചതിന്” ചെവി തടവിക്കൊണ്ട് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. “ഏയ് ഒരിക്കലും അല്ല, എന്റെ പൊന്നുമോൻ ജീവിതത്തിൽ ആദ്യമായിട്ട് ചെയ്ത നല്ല കാര്യമാണ് അത്....... അതുകൊണ്ട് അല്ലേ ഈ ചക്കര കുടത്തിനെ എനിക്ക് കിട്ടിയത്”
എന്നെ നോക്കി ആക്കിയ സ്വരത്തിൽ പറഞ്ഞ ശേഷം അടുത്തിരിക്കുന്ന യാമിനിയുടെ നെറുകയിൽ ഒരു മധുര ചുംബനം നൽകി എന്റെ മാതാവ്, ആ സമയം യാമിനി മേൽചുണ്ടും കീഴ്ചുണ്ടും കൂട്ടി പിടിച്ച് ചിരി അടക്കി കൊണ്ട് എന്നെ ഒരു നോട്ടം നോക്കി, അതു കൂടി കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വരാൻ തുടങ്ങി.... എന്റെ മേരി വേറെ ഒരാളെ കൊഞ്ചിക്കുന്നത് എനിക്ക് ഇഷ്ടമല്ല, അതിന്റെ കൂടെ എന്നെ കളിയാക്കുക കൂടി ചെയ്‌താൽ.......“ഓ ഒരു ചക്കര കുടം...” ഞാൻ മെല്ലെ പിറുപിറുത്തു“എന്താ....... എന്തെങ്കിലും പറഞ്ഞോ??” വീണ്ടും മേരിയുടെ ഗൗരവത്തോടെയുള്ള ശബ്ദം “പിന്നെ എന്തിനാ എന്റെ ചെവി പിടിച്ച് തിരിച്ചതെന്ന്...” എന്റെ ഇഷ്ടക്കേട് എന്റെ സംസാര രീതിയിൽ പ്രതിഫലിച്ചു കാണണം... “അത് എന്റെ മോളേ ഇന്നലെ രാത്രി മഴയത്ത് നിർത്തി കളിപ്പിച്ചതിന്..... കണ്ടോ എന്റെ കൊച്ചിന് ജലദോഷം പിടിച്ചു...” അയ്യോ..... തേൻ ഒലിക്കുന്നു, സ്വന്തം മോന് പനി പിടിച്ചാലും അവിടെ എവിടേലും പോയി അടങ്ങി കിടക്കു ചെറുക്കാ ന്ന് പറയുന്ന മേരിയാണ് ഇന്ന് കണ്ട ഇവളെ എടുത്ത് ഒക്കത്ത് വച്ചിരിക്കുന്നത്... “ഓ എല്ലാം കൃത്യമായി എത്തിച്ചിട്ടുണ്ട് ലേ” ഞാൻ യാമിനിയെ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. “ഡ.....ഡാ......ചെക്കാ വേണ്ട ട്ടോ, നിന്റെ ഞെട്ടിക്കൽ ഒന്നും എന്റെ കൊച്ചിനോട് വേണ്ട.... നല്ല മക്കൾ അങ്ങനെയാ, എല്ലാം

💬 Comments

View all comments