0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
തുറന്ന് പറയും...... അല്ലാതെ ഇവിടെ ചിലരെ പോലെ കാണുമ്പോൾ കെട്ടിപ്പിടിച്ച് സ്നേഹം കാണിച്ചിട്ട് മനസ്സിലുള്ളത് ഒന്നും പറയാതെ നടക്കുന്നത് അല്ല നല്ല കൊച്ചുങ്ങളുടെ സ്വഭാവം” മേരി വീണ്ടും നൈസ് ആയിട്ട് എനിക്കിട്ട് കൊട്ടി, ഇനിയും എന്തെങ്കിലും പറഞ്ഞ ഞാൻ വീണ്ടും പൊട്ടൻ ആവല്ലേ ഉണ്ടാവു... “ഓ.... രണ്ടും കൂടി ഇവിടെ കെട്ടിപ്പിടിച്ച് ഇരുന്നോ....” പിന്നെ അധികം ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക് ചെന്നു, അവിടെ നിന്ന് വടി കൊടുത്ത് അടി വാങ്ങുന്നതിലും നല്ലത് വിശപ്പ് മാറ്റുന്നതാണ്, എന്നാലും പെണ്ണ് ചുരുങ്ങിയ സമയംകൊണ്ട് മേരിയെ കുപ്പിയിലാക്കി കളഞ്ഞു. “അങ്ങോട്ട് മാറി നിൽക്ക് ചെറുക്കാ........ ഞാൻ എടുത്ത് തരാം” മേരിയാണ്...... യാമിനി തൊട്ടു പിന്നിൽ വാല് പോലെയുണ്ട് ഞാൻ ഒന്നും മിണ്ടാതെ രണ്ടിനെയും ഒരു നോട്ടം നോക്കിയിട്ട് അടുക്കളയിൽ നിന്ന് ഇറങ്ങി. ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ പിന്നിൽ നിന്ന് അടക്കിയ ചിരി കേട്ടു. പിന്നെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, മേരിയുടെ സ്പെഷ്യൽ കുടംപുളി ഇട്ട് വെച്ച മീൻകറി ആയിരുന്നു ഹൈലൈറ്റ്... കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു അതിന് ഇത്തിരി ടേസ്റ്റ് കൂടിയ പോലെ തോന്നി “മേരിയേ.......... മീൻകറിയുടെ ടേസ്റ്റ് ഒക്കെ അങ്ങ് കൂടിയല്ലോ, പുതിയ ചേരുവ വല്ലതും ഇട്ടോ??” കറിയുടെ ടേസ്റ്റ് കാരണം ചോദിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല
“ഓ..... കെട്ട്യോളെ പുകഴ്ത്തണമെങ്കിൽ നേരിട്ട് ആവാം, എന്നെ വെറുതെ അതിന് കൂടെ കൂട്ടണ്ട” ഒരു കള്ള പരിഭവത്തോടെ പറഞ്ഞിട്ട് മേരി യാമിനിയെ നോക്കി കണ്ണടച്ച് കാണിച്ചു, അത് പക്ഷെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..... മേരി

💬 Comments

View all comments