Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
വിട്ടിട്ട് എന്താ തിരിച്ചു തന്നത്??”
“അത് പിന്നെ......... ഞാൻ ജോലി അന്വേഷിക്കുന്നുണ്ട്, ആ കാർഡ് കയ്യിൽ വെച്ച ജോലി തിരയാനുള്ള ചൂട് പോവും”
അല്പം ചിന്തിച്ച ശേഷമാണ് ഞാൻ മറുപടി കൊടുത്തത്.
“ഹോ...... എന്റെ കർത്താവേ, എന്താ ഞാൻ ഈ കേട്ടത്....... എല്ലാം ആ കൊച്ച് വന്നതിന്റെ ഐശ്വര്യമാണ്”
“ഓ ആ ക്രെഡിറ്റും അവൾക്ക് കൊടുത്തോ, കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കാൻ തീരുമാനിച്ച ഞാൻ വെറും ശശി”
“ഏയ് അങ്ങനെ പറയരുത്, നീ ശശി ആണെന്ന് പറയുന്നത് നമ്മുടെ പ്ലംബർ ശശി എങ്ങാനും കേട്ടാൽ അവൻ തല തല്ലി ചാവും....”
എന്നും പറഞ്ഞ് മേരി കുടുകുടെ ചിരിക്കാൻ തുടങ്ങി...
“ദേ മേരി പെണ്ണേ......... കുറെ നേരം ആയി...... ഇങ്ങട്ട് വാ.......”
ഞാൻ മേരിയെ പൊക്കി എടുത്ത് വട്ടം കറക്കി, അങ്ങനെ വിട്ട പറ്റില്ലല്ലോ...... ഒന്നാമത് ആ പ്ലംബർ ശശിയുടെ കാര്യം പറഞ്ഞത് എനിക്ക് തീരെ പിടിച്ചിട്ടില്ല, കാരണം കള്ളും കുടിച്ച് പോയി ഭാര്യയെ തല്ലുന്ന ഒരു മ്ലേച്ചനാണ് അയാള്...
“വിട് മോനു, വിട് പ്ലീസ്...... അയ്യോ തല കറങ്ങുന്നു..... വിടെടാ.....”
വിടാൻ പറഞ്ഞ് ഒച്ച വെക്കുമ്പോഴും മേരി ചിരിക്കുകയായിരുന്നു... അങ്ങനെ വിടാൻ തോന്നിയില്ല...
കുറച്ച് നേരം അങ്ങനെ എടുത്ത് കറക്കിയ ശേഷം തല കറങ്ങാൻ തുടങ്ങിയപ്പോൾ മേരിയെ നിലത്തിറക്കി, പുള്ളിക്കാരി കൂൾ ആയിട്ട് നിന്ന് ചിരിക്കുന്നു, എനിക്കാണ് തല കറക്കം...
“ഹോ. .. ഇപ്പോ ഞാൻ ഇല്ലാത്തത് കൊണ്ട് എന്റെ ഫുഡ് കൂടി മേരിയാണ് ലേ കഴിക്കുന്നേ..... വെയിറ്റ് കൂടിയിട്ടുണ്ട്....”
“ഒന്ന് പോയെടാ ചെറുക്കാ..... പിന്നെ വെയിറ്റ് കൂടുന്നു,
💬 Comments
View all comments