Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
അതിന് ഇത്രയും കാലം നീ എന്നെ എടുത്തോണ്ട് നടക്കുക ആയിരുന്നല്ലോ...”
വെയിറ്റ് കൂടി എന്ന കമെന്റ് എന്റെ മാതാവിന് സഹിക്കാൻ കഴിയില്ല എന്ന് അറിയുന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത് തന്നെ..... ഹ......ഹ.
“ഹാഹ്, മോള് എന്താ അവിടെ തന്നെ നിന്നെ.... ഇങ്ങ് വായോ”
മേരി മുറിയുടെ വാതിൽക്കലേക്ക് നോക്കി അത് പറഞ്ഞപ്പോഴാണ് അവിടെ പരുങ്ങി കളിക്കുന്ന യാമിനിയെ ഞാൻ ശ്രദ്ധിച്ചത്, വരണോ വേണ്ടേ എന്ന് ഉറപ്പില്ലാത്ത പോലെ മടിച്ചു മടിച്ചാണ് അവൾ ഞങ്ങടെ അടുത്തേക്ക് വരുന്നത്.
“കണ്ടോ ഡാ എന്റെ കൊച്ചിനെ, കുളിച്ച് ചന്ദനക്കുറിയും തൊട്ട് എന്തൊരു ഐശ്വര്യമാണ്”
അടുത്ത് എത്തിയ യാമിനിയെ ചേർത്തു പിടിച്ചുകൊണ്ട് മേരി പറഞ്ഞു, ഇവൾ എന്ത് കൈ വിഷമാണ് കർത്താവേ മേരിക്ക് കൊടുത്തത്..... ഇത്ര കാലത്തിനിടയ്ക്ക് ഇതുവരെ എന്നെ പറ്റി നല്ല ഒരു വാക്ക് പറയാത്ത കക്ഷിയാണ് ഇവളെ കാണുമ്പോ കാണുമ്പോൾ പൊക്കി അടിക്കുന്നത്.
“ഓ നമ്മുടെ നസ്രാണി കൊച്ചുങ്ങൾ രാവിലെ കുളിക്കാതെ മുടിയും പാറിച്ച് ഒരു വരവുണ്ട്, അത്ര ലുക്ക് ഒന്നും ഇങ്ങനെ എണ്ണ തേച്ച് പറ്റിച്ച് വച്ച് വന്ന കിട്ടില്ല”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഞങ്ങടെ ഒക്കെ കാലം കഴിഞ്ഞ ഈ ജാതിയും മതവും പറഞ്ഞുള്ള അടിപിടി അവസാനിക്കും എന്നൊക്കെ പറയുന്നത് വെറുതെ ആണ്, കണ്ടില്ലേ പുതിയ തലമുറയിൽ ഇതുപോലെ കുറച്ചെണ്ണം ഉണ്ടായ മതിയല്ലോ....... അമ്മച്ചീന്റെ മോളു സുന്ദരിയാണ് ട്ടോ, ഈ പൊട്ടൻ പറയുന്നത് ഒന്നും കാര്യമാക്കണ്ട........ അവന് അവന്റെ അപ്പന്റെ അതെ സ്വഭാവമാണ്, സംസാരിച്ച് ജയിക്കാൻ എന്തും പറയും.... പൊട്ടൻ”
അവസാനത്തെ പൊട്ടൻ എന്ന
💬 Comments
View all comments