0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
പറയാതെ?? ആാാ...... ഞാൻ മെല്ലെ താഴേക്ക് ഇറങ്ങി നടന്നു, എവിടെയെങ്കിലും പോയി ഒന്ന് സിഗരറ്റ് ഒക്കെ വലിച്ചിട്ട് വരാമെന്നു കരുതി. അടുത്തുള്ള പെട്ടി പീടികയുടെ സൈഡിൽ നിന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് മേരി പറഞ്ഞത് ഓർമ്മ വന്നത്. “അവൾക്ക് ഇഷ്ടമല്ലെങ്കിൽ അതങ്ങ് നിർത്തിക്കൂടെ മോനു” അപ്പൊ ഞാൻ സിഗരറ്റ് വലിക്കുന്നത് ഇഷ്ടമല്ല എന്ന് അവൾ മേരിയോട് പറഞ്ഞോ??
സിഗരറ്റ് വലിച്ചുകൊണ്ട് നിന്നപ്പോഴാണ് പണ്ട് എന്റെ കൂടെ ഫുട്ബോൾ ക്യാമ്പിന് വന്നിരുന്ന റോഷനെ കണ്ടത്, കുറച്ചു നേരം അവനോട് സംസാരിച്ചിരുന്നു.... അവനും എന്നെ പോലെ തന്നെ കളിയൊക്കെ മുഴുവനായി ഉപേക്ഷിച്ചിരുന്നു... എങ്കിലും ഞങ്ങൾ കൂടുതലും സംസാരിച്ചത് ഇന്നും ആവേശം കെട്ടടങ്ങാത്ത കാല് പന്ത് കളിയെ കുറിച്ച് തന്നെയാണ്. അവനോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല, വേഗം തന്നെ അവനോട് യാത്ര പറഞ്ഞ് തിരിച്ച് പി.ബിയിലേക്ക് തന്നെ നടന്നു.... ഞാൻ സ്റ്റെപ്പ് കയറി ചെല്ലുമ്പോൾ ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ട്.... ഇതെന്താണ് സംഭവം, ഓ........ വിഷ്ണു എത്തിയിട്ടുണ്ട്, വെറുതെ അല്ല, അവനും മേരിയും കൂടെ കൂടിയ പിന്നെ ഒന്നും പറയണ്ട.... നേരിൽ കണ്ട കീരിയും പാമ്പും ആണെങ്കിലും മേരിക്ക് എന്നേക്കാൾ ഇഷ്ടം അവനെ ആണെന്ന് വരെ തോന്നി പോയിട്ടുണ്ട്. “ഹാ നീ എവിടെ പോയതാടാ, പെട്ടെന്ന് നോക്കുമ്പോൾ ചെറുക്കനെ കാണുന്നില്ല...” എന്നെ കണ്ടതും മേരി ചോദിച്ചു “അവന് മുങ്ങൽ ലേശം കൂടിയിട്ടുണ്ട് അമ്മച്ചി” വിഷ്ണുവാണ് അത് പറഞ്ഞത്. “ആണോടാ??” “അവൻ വെറുതെ ഓരോന്നും പറയുന്നതാണ് മേരിയേ.....” ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവനെ നോക്കി കണ്ണുരുട്ടി ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നു. വിഷ്ണുവും

💬 Comments

View all comments