0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
മേരിയും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ കൗണ്ടർ അടിക്കുന്നത് കണ്ട് തലയും കുത്തിയിരുന്ന് ചിരിക്കുകയായിരുന്നു യാമിനി, എനിക്ക് പിന്നെ ഇവരുടെ ഈ ബഡായി കേട്ട് നല്ല ശീലമാണ്. പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വിഷ്ണുവിന് ഒരു കുട്ടിയോട് മുടിഞ്ഞ പ്രണയം ആയിരുന്നു, പക്ഷെ അവൾക്ക് ഞങ്ങടെ കണക്ക് മാഷിനോട് കട്ട പ്രണയവും.... ആ കഥ പറഞ്ഞാണ് മേരി എപ്പോഴും അവനെ തളർത്തുക്ക. മേരിക്ക് കല്യാണത്തിന് മുന്നെ ഒരു പ്രണയം ഉണ്ടായിരുന്നു, അത് അറിഞ്ഞതോടെ എന്റെ വല്യപ്പച്ചൻ മേരിയെ പിടിച്ച് എന്റെ അപ്പനെ കൊണ്ട് കെട്ടിച്ച്, ഹൗ സാഡ് ലേ..... അത്രയെ ഞങ്ങക്ക് അറിയൂ, പക്ഷെ അവസാനം തോറ്റു പോവും എന്ന ഘട്ടം എത്തിയ വിഷ്ണു ആ കഥ ഇറക്കും, അതിൽ കുറച്ച് എരിവും പുളിയും ചേർത്തു പറഞ്ഞ മേരി ഫ്ലാറ്റ്.... ഇത് എപ്പോഴും കേട്ടു കേട്ട് അവസാനം “ഒന്ന് നിർത്തുന്നുണ്ടോ രണ്ടിന്റെയും തൊലിഞ്ഞ പൈങ്കിളി കഥ” എന്നും പറഞ്ഞ് ഞാനാണ് ആ യുദ്ധം അവസാനിപ്പിക്കാറ്. ഇന്നും അത് തന്നെ സംഭവിച്ചു, പക്ഷെ ഒരു വ്യത്യാസം എന്താണ് എന്ന് വെച്ച അവരുടെ ശോകം കഥ കേട്ടിരിക്കാൻ പറ്റിയ ഒരാളെ ഇന്ന് കിട്ടിയിരുന്നു, യാമിനി..... അവൾ എല്ലാ പൊട്ടത്തരവും കേട്ട് ചിരിക്കുന്നുണ്ട്. അവസാനം രാത്രി രമേശേട്ടൻ വന്ന ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണവും കഴിച്ച ശേഷം മേരി യാത്ര പറഞ്ഞ് ഇറങ്ങുന്നത് വരെ ശരിക്കും ഒരു പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ആയിരുന്നു, കുറെ ദിവസങ്ങൾക്ക് ശേഷമാണ് ശരിക്കും എല്ലാം മറന്ന് ചിരിച്ചത്.
“അമ്മച്ചി ഇടയ്ക്ക് വരാം....... ഇനി എന്റെ മോളേ കാണാതെ

💬 Comments

View all comments