0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
ഇരിക്കാൻ അമ്മച്ചിക്ക് പറ്റില്ല...” യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം യാമിനിയെ കെട്ടിപ്പിടിച്ചു കൊണ്ട് മേരി സെന്റി അടിച്ചു, അവളും ഒട്ടും പിന്നിൽ അല്ല.... കണ്ണും നിറച്ച് നിൽക്കുന്നുണ്ട് കക്ഷി. ഒറ്റ ദിവസം കൊണ്ട് ഇത്ര അടുക്കുമോ?? ഹാാാ... എനിക്കും അവളോട് പെട്ടെന്ന് തന്നെ ഒരു അടുപ്പം ഫീൽ ചെയ്തത് ആണല്ലോ...... അതുപോലെ എന്നോട് തോന്നിയില്ലെങ്കിലും എന്റെ മേരിയോട് അവൾക്ക് തോന്നിയിട്ടുണ്ട്... “മോനെ ടോണിക്കുട്ടാ...... നിങ്ങൾ സ്ഥിരമായി ഇവിടെ തന്നെ താമസിച്ച മതി, കണ്ടില്ലേ അമ്മായിയമ്മയും മരുമകളും തമ്മിൽ എന്താ സ്നേഹം..... ഒരുമിച്ച് താമസിക്കാൻ തുടങ്ങിയാൽ പിന്നെ ഈ സ്നേഹ പ്രകടനം ഒന്നും ഉണ്ടാവില്ല, പടം ഫുൾ ഓൺ ആക്ഷൻ ആയി മാറും” വിഷ്ണു അതും പറഞ്ഞ് സ്വയം ചിരിക്കാൻ തുടങ്ങിയപ്പോൾ കേട്ട് നിന്ന ഞാനും രമേശേട്ടനും ഒരുപോലെ ചിരിച്ചുപോയി... പക്ഷെ സ്ത്രീ ജനങ്ങൾക്ക് അത് അത്ര പിടിച്ചിട്ടില്ല, രണ്ടും വിഷ്ണുവിനെ ഒരുമാതിരി നോട്ടം നോക്കി, അതോടെ ആശാൻ സൈലന്റ് ആയി. “ഞാനും പോവാ ഡാ, വീട്ടിൽ അച്ഛനും അമ്മയും കാത്തിരിക്കും........ അപ്പൊ എല്ലാരോടും ശരി, രാത്രി യാത്ര പറച്ചിൽ ഇല്ല” വിഷ്ണു നൈസ് ആയിട്ട് സ്കൂട്ട് ആവാൻ തീരുമാനിച്ചു, സമയവും വൈകിയിട്ടുണ്ട്. “ഓ ശരിയാ മോൻ വേഗം ചെല്ല്, സൂക്ഷിച്ച് പോവണം.... ജിമ്മിയെ ഒന്നും ചെയ്യരുത് കേട്ടോ, അതൊരു പാവമാണ്” “ഹ......ഹ........ഹ..........................” മേരി വളരെ സീരിയസ് ആയിട്ട് അത് പറഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചു, എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല..... യാമിനിക്കും രമേശേട്ടനും സംഭവം പിടികിട്ടിയിട്ടില്ല.... വിഷ്ണു ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിൽപ്പാണ്. ജിമ്മി

💬 Comments

View all comments