Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
അവന്റെ വീട്ടിലെ പട്ടിക്കുട്ടിയാണ്, രണ്ടുമാസം മുന്നെ ഒരു ദിവസം ഈ പൊട്ടൻ അടിച്ച് കോൺ തെറ്റി പോയിട്ട് ജിമ്മിയുടെ കൂടും തുറന്ന് അതിൽ കയറി കിടന്നു, ജിമ്മി ആണെങ്കിൽ നല്ല സുഖമായിട്ട് രാത്രി സഞ്ചാരത്തിന് പോയി, അടുത്ത ദിവസം രാവിലെ ഇവന്റെ അമ്മ വാതിൽ തുറന്ന് നോക്കുമ്പോൾ കാണുന്നത് പട്ടി കൂട്ടിൽ കിടന്നു സുഖമായി ഉറങ്ങുന്ന മോനെയാണ്..... ജിമ്മി ആണെങ്കിൽ തെണ്ടി തിരിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ വന്നത്.....
“കൂടുതൽ നിന്ന് മണ്ടനാവാതെ മോൻ വിട്ടോ.....”
കൂടുതൽ കളിയാക്കണ്ട എന്ന് കരുതി ചിരി അടക്കി കൊണ്ട് ഞാൻ അവനോട് പറഞ്ഞു.
“അമ്മച്ചി തമാശ പറഞ്ഞതാണ് ട്ടോ കൊച്ചേ....”
എല്ലാവരോടും കൈ വീശി കാണിച്ച ശേഷം തിരിഞ്ഞു നടന്ന വിഷ്ണുവിനോട് മേരി വിളിച്ചു പറഞ്ഞു
“തിരിച്ചു വരും........ ശക്തമായി”
മേരിയെ നോക്കി പഞ്ചിൽ അതും പറഞ്ഞ് അവൻ പോയി.
“എന്ന നമുക്കും ഇറങ്ങാം മേരിയമ്മേ??”
വിഷ്ണു പോയപ്പോൾ മേരിയെ നോക്കി രമേശേട്ടൻ ചോദിച്ചു
“അഹ് ഒരു മിനിറ്റ് രമേശാ, നീ ഇങ്ങോട്ട് വന്നെ.”
രമേഷേട്ടനോട് പറഞ്ഞിട്ട് മേരി എന്നെയും പിടിച്ചു വലിച്ചുകൊണ്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.
“മ്മ്...... എന്താ മേരി??”
മാറി നിന്ന ശേഷം ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
“ആ കൊച്ചിനെ കരയിപ്പിക്കരുത് കേട്ടോ മോനു”.
“മ്മ.....”
ഞാൻ വെറുതെ മൂളി, പക്ഷെ മനസ്സിൽ മേരി പറഞ്ഞത് പോലെ യാമിനിയെ ഇനി കരയാൻ വിടരുത് എന്നൊരു തീരുമാനം എടുക്കുകയായിരുന്നു.
“അതൊരു പാവം ആണ് ലേ മോനു....”
“മ്മ........”
അത് അത്ര ഇഷ്ടമാവാത്ത
💬 Comments
View all comments