Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
പോലെ ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മൂളി, അതിന്റെ കാരണം എനിക്ക് അറിയില്ല, ചിലപ്പോൾ എന്റെ മേരി മറ്റൊരാളെ പൊക്കി പറയുന്നത് കേൾക്കുമ്പോൾ എന്റെ ഉള്ളിൽ മുളയ്ക്കുന്ന അസൂയ കാരണം ആവാം.
“പിന്നെ മോനു..........”
“ഹാ എന്താണ് മേരി, പറ........”
എന്തോ പറയാൻ വന്നിട്ട് മടിച്ച് കളിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
“അത് പിന്നെ മോനു...... അപ്പനോട് ദേഷ്യം തോന്നരുത് കേട്ടോ, പുള്ളിക്കാരന് നീ എന്ന് പറഞ്ഞ ജീവനാണ്. ഞാൻ കാണുന്നതല്ലേ നീ പോയതിന് ശേഷമുള്ള മൂപ്പരുടെ അവസ്ഥ......... നീ ഒന്ന് വീട്ടിലേക്ക് വാ, അപ്പൻ എന്തായാലും നിങ്ങളോട് ക്ഷമിക്കും”.
മേരി മെല്ലെ മെല്ലേ പറഞ്ഞു.
“ഏയ് അത് ശരിയാവില്ല മേരിയേ, ഇനി ഒരിക്കലും ആ പടി ചവിട്ടരുതെന്ന് അപ്പൻ തന്നെയാണ് പറഞ്ഞത്..... അപ്പൊ അത് ധിക്കരിക്കുന്നത് ശരിയല്ല”
“ഹോ..... അപ്പനും മോനും കണക്കാണ്, രണ്ടാളും ഈ വാശിയും കെട്ടിപ്പിടിച്ച് ഇരുന്നോ”.
മേരി പെട്ടെന്ന് തന്നെ പിണങ്ങി.
“അയ്യേ എന്റെ മേരി പെണ്ണ് പിണങ്ങിയോ....... മേരിയേ ദേ ഇങ്ങോട്ട് നോക്കിയേ.....കൂയ്”
ഞാൻ മേരിയേ കെട്ടിപ്പിടിച്ചു കൊണ്ട് താടിക്ക് പിടിച്ച് മുഖം ഉയർത്തി.
“മ്മ്??”
മേരി ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി.
“എല്ലാം ശരിയാവും, അപ്പനും മേരിയും ഞാനും പിന്നെ ഇതാ ആ പൊട്ടത്തിയും എല്ലാം കൂടി ഒരുമിച്ച് നമ്മുടെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കും..... പക്ഷെ കുറച്ച് സമയം വേണം, ഇപ്പോ ഇങ്ങനെ അങ്ങ് പോവട്ടെ..... ഒറ്റയ്ക്ക് നിന്ന എനിക്ക് ജീവിതത്തിൽ ജയിക്കാനുള്ള ആവേശം വരുള്ളൂ, അത് കഴിഞ്ഞ് ഞാൻ എന്തായാലും നമ്മുടെ വീട്ടിലേക്ക് തന്നെ വരും..... കേട്ടോ”
💬 Comments
View all comments