Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ഞാൻ അതും പറഞ്ഞു മേരിയുടെ നെറ്റിയിൽ ഒരുമ്മ കൊടുക്കുമ്പോൾ മേരിയുടെ കണ്ണിൽ നിന്നും ആനന്ദാഷു ഒഴുകിയിരുന്നു.
“അതൊക്കെ ശരി, പക്ഷെ നമ്മൾ നാലാളും പിന്നെ ഒരാളും കൂടി വേണ്ടേ??”
“വേറെ ആരാ??”
മേരി എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് പെട്ടെന്ന് കത്തിയില്ല.
“ഡാ മോനു....... നീ ഒരുപാട് അങ്ങോട്ട് പൊട്ടൻ കളിക്കണ്ട, നിന്റെ കെട്ട്യോള് പറഞ്ഞു നിനക്ക് കുറച്ച് കഴിഞ്ഞ് മതി എന്ന് പറഞ്ഞെന്ന്.......ശരിയാണ് നിനക്ക് ഒരു ജോലി ഒക്കെ ആയി സേറ്റിൽ ആവണം, പക്ഷെ ഒരുപാട് വൈകണ്ട എന്നാണ്........”
മുഴുവൻ പറയാതെ എന്റെ കവിളിൽ പിടിച്ചു പിച്ചിയിട്ട് ഒരു ചിരിയും ചിരിച്ച് മേരി തിരിച്ചു നടന്നു,
അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്...... അവൾ എന്തിനാണ് മേരിയോട് അങ്ങനെ പറഞ്ഞത്? കുഞ്ഞിന്റെ കാര്യം തന്നെ അല്ലേ ഉദ്ദേശിച്ചത്?
“മോനു പോവട്ടെ.....”
മേരിയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും വേർപിരിച്ചത്.
“ആഹ്.......”
ഞാൻ പോയി മേരിയേ കെട്ടിപ്പിടിച്ചു, കണ്ണ് നിറയാതെ കഷ്ടപ്പെട്ട് പിടിച്ചു നിന്നു...
“അയ്യേ അമ്മച്ചീന്റെ മോളു എന്തിനാ കരയുന്നത്, മോൾക്ക് കാണാൻ തോന്നിയ അമ്മച്ചി ഇങ്ങ് ഓടി വരില്ലേ.....”
മേരി അത് പറഞ്ഞപ്പോഴാണ് ഞാൻ യാമിനിയെ ശ്രദ്ധിച്ചത്, അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്.... എനിക്ക് ആണെങ്കിൽ ഇവരുടെ ഈ സ്നേഹ പ്രകടനം കണ്ടിട്ട് സങ്കടം എല്ലാം മാറി ചിരി വരാൻ തുടങ്ങി.... ചിരിച്ചില്ല, കഷ്ടപ്പെട്ട് കണ്ട്രോൾ ചെയ്തു.
“ഇനി നിന്ന അമ്മച്ചിയും കരയും, ശരി...... പിന്നെ, അമ്മച്ചി രമേശന്റെ എടുത്ത് ഒരു ഫോൺ കൊടുത്ത് വിടും... അത് ആര് ചോദിച്ചാലും കൊടുക്കരുത്,
💬 Comments
View all comments