0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
അമ്മച്ചിക്ക് മോളോട് സംസാരിക്കാനാണ്...... ഇവിടെ ചിലര് പുതിയ ഫോൺ കണ്ട അപ്പൊ സോപ്പിട്ട് അടിച്ച് മാറ്റാൻ വരും........ കേട്ടോ.....” എന്നെ ഒന്നുകൂടി നോക്കി പേടിപ്പിച്ചിട്ട് അവളെ വീണ്ടും കെട്ടിപ്പിടിച്ച ശേഷം മേരി പോയി കാറിൽ കയറി..... ഏഹ്, പുതിയ ഫോണോ?? അപ്പൊ ഇവളുടെ കയ്യിൽ ഫോണില്ലേ?? ശരിയാണ്, അപ്പൊ അതാണ് അന്ന് ഉണ്ണിമായയെ വിളിക്കാൻ എന്റെ ഫോൺ ചോദിച്ചത്, പക്ഷെ അന്ന് ഫോൺ തിരിച്ച് വാങ്ങുമ്പോൾ അവളുടെ ഫോൺ റീചാർജ് ചെയ്യാൻ പറഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞിലല്ലോ, ഹാ...... എങ്ങനെ പറയാനാണ്, ഞാൻ ഇതുവരെ അവളോട് ഒന്ന് നല്ലോണം സംസാരിച്ചിട്ട് പോലുമില്ല.... ഹ്മ്മ്.......
“പിന്നെ മോനു, ഹരിയുടെ വല്ല വിവരം ഉണ്ടോ??” കാറിൽ കയറിയ ശേഷം തല പുറത്തേക്ക് ഇട്ട് മേരി ചോദിച്ചു. ആ പേര് കേട്ടതോടെ എന്റെ ഉള്ളിൽ ദേഷ്യം അരിച്ചു കയറി.... ഇനി ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത പേര്. “ഇല്ല.......” ഞാൻ എന്റെ ഉത്തരം ഒറ്റ വാക്കിൽ ഒതുക്കി “മ്മ്...... കഷ്ടം, എന്നാലും ആരോടും പറയാതെ ചെറുക്കൻ എന്തിനാണാവോ പോയത്..... ഹ്മ്മ്..... ശരി മോനു..... മോളു......” കാറ്‌ മെല്ലെ നീങ്ങി, അത് കൺവെട്ടത്ത് നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു, പിന്നെ ഞാൻ നോക്കിയത് യാമിനിയെ ആണ്..... കാറ്‌ പോയി കഴിഞ്ഞിട്ടും അങ്ങോട്ട്‌ നോക്കി കൈ വീശിക്കൊണ്ട് നിൽക്കുകയാണ് കക്ഷി, ആള് ഈ ലോകത്തൊന്നും അല്ലെന്ന് തോന്നുന്നു. “ഹലോ..... മതി, മേരി വീട്ടിലെത്തി കാണും....” അവളെ നോക്കി ഒരു ആക്കിയ ട്യൂണിൽ പറഞ്ഞിട്ട് ഞാൻ സ്റ്റെപ്പ് കയറി, എന്റെ ഊഹം ശരിയാണെങ്കിൽ അവൾ

💬 Comments

View all comments