0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
ഇപ്പോ പിന്നിൽ നിന്ന് എന്നെ കൊഞ്ഞനം കുത്തുകയാവും. പക്ഷെ ഞാൻ തിരിഞ്ഞ് നോക്കാൻ നിന്നില്ല........ ഹോ ഇത്ര നേരം മേരി ഉണ്ടായത് കൊണ്ട് സിഗരറ്റ് വലിക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു, കോളേജ് ലൈഫിൽ തുടങ്ങിയ ശീലമാണ് ഈ സിഗരറ്റ് വലി..... ഇപ്പോ ഇത് ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്. ഡിഗ്രി പകുതി വച്ച് അവസാനിപ്പിച്ചിട്ടും ഈ ശീലം മാത്രം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. മുകളിൽ ടെറസ്സിൽ എത്തിയതും ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു..... ഹോ ഇപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത്...... എന്റെ തൊട്ടു പിന്നാലെ സ്റ്റെപ്പ് കയറി വന്ന യാമിനി എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് അകത്തേക്ക് കയറി പോയി, ഇതിന് വല്ല ബാധയും കയറിയോ?? സിഗരറ്റ് വലിച്ച ശേഷം കുറച്ചു സമയം കൂടി അങ്ങനെ ആ തണുപ്പത് നിന്ന ശേഷമാണ് ഞാൻ അകത്തേക്ക് പോയത്, നല്ല തണുപ്പുണ്ട്.... വെറുതെ മുകളിൽ പോയി കിടന്ന പണി കിട്ടും, ഇന്നലത്തെ പോലെ ഷീറ്റും വിരിച്ചു അകത്ത് തന്നെ കിടക്കാം... ഞാൻ മുറിയിലേക്ക് കയറുമ്പോൾ കാണുന്നത് നിലത്ത് വിരി വിരിച്ച് പുതച്ച് മൂടി കിടക്കുന്ന യാമിനിയെ ആണ്. “ഹേയ്......” “ഹലോ........” “ഡോ.......”
രണ്ട് മൂന്ന് വിളി വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഇല്ല, ഉറങ്ങി പോയെന്ന് തോന്നുന്നു.... പിന്നെ വിളിക്കാൻ നിന്നില്ല, എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ഉറങ്ങി കിടക്കുന്ന ഒരാളെ ഉണർത്തുന്നത്. ഞാനും വേഗം ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് വന്നു കട്ടിലിൽ കയറി കിടന്നു. എത്ര ദിവസമായി ഇതുപോലെ ഒന്ന് കട്ടിലിൽ ഒക്കെ കിടന്നു ഉറങ്ങിയിട്ട്, നല്ല കാലാവസ്ഥയും... എല്ലാം കൂടി

💬 Comments

View all comments