0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
ആയതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ ഉറങ്ങിപ്പോയി. എത്ര നേരം അങ്ങനെ സുഖമായി കിടന്ന് ഉറങ്ങി എന്ന് അറിയില്ല, എന്തോ ഒച്ച കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്.... ചുറ്റും നോക്കിയപ്പോൾ ഒന്നുമില്ല..... ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് അടിച്ചു നോക്കി, ഒന്നുമില്ല..... തോന്നിയതാണ്.... വീണ്ടും കിടന്നപ്പോഴാണ് അതുവരെയുള്ള സുഖ നിദ്രയിൽ കണ്ട മനോഹരമായ സ്വപ്‌നം ഓർമ്മ വന്നത്, ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ ക്ലബ്‌ ആയ ബാഴ്‌സലോണയുടെ കളിക്കാർ പരിശീലനം ചെയ്യുന്നതും നോക്കി നിൽക്കുകയാണ് ഞാൻ... പുറത്തേക്ക് പോവുന്ന ബോൾ എടുത്ത് കൊടുക്കലാണ് എന്റെ പണി, യെസ് ബോൾ ബോയ്...... പഴയ വിന്റേജ് ബാഴ്‌സ ടീമാണ്.... ഇനിയേസ്റ്റയും സാവിയും പുയോളും വാൽഡസും പിന്നെ നമ്മുടെ മുത്ത് ലിയോയും എല്ലാം കൂടി മനോഹരമായ പാസിംഗ് ചെയ്യുന്നതും നോക്കി കണ്ണും തള്ളി നിൽക്കുകയാണ് ഞാൻ.... ഒന്നും കൂടി ചിന്തിച്ചപ്പോഴാണ് അവർ പരിശീലനം നടത്തുന്നത് ഞങ്ങടെ വയലിൽ ആണെന്ന് ഓർത്തത്, ആലോചിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നുപോയി.... മെസ്സിയും പിള്ളേരും ഞങ്ങടെ വയലിൽ പന്ത് തട്ടി കളിക്കുന്നു, എന്ത് മണ്ടത്തരമാണ്........ ഹാാാ, സ്വപ്‌നം അല്ലേ...... എന്ത് വേണമെങ്കിലും കാണാലോ... അതിലും വല്യ കോമഡി എന്താണെന്ന് വെച്ച ഇടയ്ക്ക് പുറത്തേക്ക് പോകുന്ന ബോൾ തട്ടി കൊടുക്കുമ്പോൾ എന്റെ സ്‌കിൽസ് കണ്ട് അവർ ഒരുനിമിഷം കളി നിർത്തി കയ്യടിക്കുന്നു, ഛെ... ഓർക്കുമ്പോൾ എനിക്ക് തന്നെ കുറവാവുന്നു, ഈ കഥ വേറെ ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എന്നെ പിടിച്ചു വല ഭ്രാന്താശുപത്രിയിലും കൊണ്ടുപോയി ഇടും.... വീണ്ടും കണ്ണടച്ച് കിടക്കാൻ തുടങ്ങുമ്പോഴാണ് ഒരു ശബ്ദം കേട്ടത്,

💬 Comments

View all comments