Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
അത് താഴെ നിന്ന് ആയിരുന്നു..... യാമിനി കിടക്കുന്ന അവിടെ നിന്ന്. ഇരുട്ട് ആയതുകൊണ്ട് ഒന്നും കാണുന്നില്ല, പക്ഷെ അവൾ ശ്വാസം എടുക്കുന്ന ശബ്ദമാണെന്ന് തോന്നുന്നു കേട്ടത്...
ഞാൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട് നോക്കുമ്പോഴാണ് അവൾ കിടന്ന് വിറക്കുകയാണെന്ന് മനസ്സിലായത്. ഞാൻ വേഗം ഫാൻ ഓഫാക്കിയിട്ട് അവളുടെ അടുത്ത് ചെന്നു നോക്കി, ശരിയാണ് കിടന്ന് വിറയ്ക്കുകയാണ്.... ഇടയ്ക്ക് എന്തോ പിച്ചും പെയ്യും ഒക്കെ പറയുന്നുണ്ട്, മലയാളം അല്ല, മറ്റ് ഏതോ ഭാഷയാണെന്ന് തോന്നുന്നു, ഒന്നും മനസിലായില്ല..
അവൾ ചുരുണ്ട് കൂടി കിടക്കുകയാണ്.... പൂച്ച കിടക്കുന്നത് പോലെയുണ്ട്. നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ ചുട്ടു പൊള്ളുന്ന ചൂട്, അയ്യോ നല്ല പനിയുണ്ട്...... കർത്താവെ എന്ത് ചെയ്യും....
“യാമിനി........... ഡോ........ അതേ........”
“ഏഹ്മ്മ്........”
ഞാൻ വിളിച്ചപ്പോൾ ഒന്ന് ചിണുങ്ങിയിട്ട് ഒന്നുകൂടി ചുരുണ്ട് കൂടി കിടന്നു....
ഇങ്ങനെ നിലത്ത് കിടത്തിയാൽ പണിയാവും, പക്ഷെ പെണ്ണ് ഒന്ന് എഴുന്നേറ്റ് കിട്ടണ്ടേ...
“എടോ എഴുന്നേറ്റ് കട്ടിലിൽ കയറി കിടന്നോ”
എവിടെ............ ആര് കേൾക്കാൻ
എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇതിന് രാവിലെ ആവുമ്പോഴേക്കും എന്തെങ്കിലും പറ്റുമല്ലോ ഈശോയെ,
എനിക്ക് ആകെ ഒരു അസ്വസ്ഥത, എന്തോ അവള് ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ ഒരു വിഷമം...... ഹാാാ, ഇനിയും ഞാൻ ഒന്നും ചെയാതെ നിന്നിട്ട് കാര്യമില്ല....
അല്പം ചിന്തിച്ച ശേഷം ഞാൻ അത് ചെയ്തു, അതെ... അവളെ പിൻ കഴുത്തിലും തുടയ്ക്ക് താഴെ കൂടിയും കൈ ഇട്ട് പൊക്കി എടുത്തു, ന്റമ്മച്ചി......... ഞാൻ പ്രതീക്ഷിച്ചതിലും ഭാരം ഉണ്ടല്ലോ
എടുത്ത് ഉയർന്നപ്പോൾ വീഴാൻ പോയെങ്കിലും എങ്ങനെയോ ബാലൻസ് ചെയ്തു, ഭാഗ്യം അവൾ ഉണർന്നില്ല.
💬 Comments
View all comments