0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
കണ്ടുകൊണ്ട് ഇരിക്കുന്നത് സന്തോഷകരമായ എന്തോ ആണ്. അത് പിന്നെ ലുട്ടാപ്പിയും ഡാകിനിയും ഒക്കെ അല്ലേ സ്വപ്നത്തിൽ വരുന്നത്.....
തുണി നനച്ച് നെറ്റിയിൽ വച്ച ശേഷം ഞാൻ നേരെ അടുക്കളയിൽ പോയി വെളുത്തുള്ളി ചതച്ച് അല്പം വെളിച്ചെണ്ണ എടുത്ത് അതിൽ കലക്കി. ഇതും മേരി എനിക്ക് ചെയ്ത് തന്നിരുന്ന ഒരു കാര്യമാണ്... ഈ നീര് കാലിനടിയിൽ തേച്ച് മസ്സാജ് ചെയ്യണം... മേരി ചെയ്ത് തന്നിരുന്ന കാര്യങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നായിരുന്നു ഇത്.... ഞാൻ അതുമായി തിരിച്ച് പനിക്കാരിയുടെ അടുത്ത് പോയി ഇരുന്നു, ഇപ്പോ അനക്കം ഒന്നുമില്ല, പിച്ചും പെയ്യും പറച്ചിലും നിർത്തിയിട്ടുണ്ട്. ഞാൻ മെല്ലെ കട്ടിലിൽ അവളുടെ കാല് വെച്ച ഭാഗത്ത് ഇരുന്ന ശേഷം കാല് രണ്ടും എടുത്ത് എന്റെ മടിയിലേക്ക് വച്ചു, ഇല്ല അവൾ ഒന്നും അറിഞ്ഞിട്ടില്ല.... ഇതിനെ ഈ അവസ്ഥയിൽ രാത്രി തട്ടി കൊണ്ട് പോവാൻ എളുപ്പം ആണല്ലോ, ഛെ...... ഞാൻ എന്തിനാണ് തട്ടി കൊണ്ടു പോവുന്ന കാര്യം ഒക്കെ ചിന്തിക്കുന്നത്, ഈ കിടക്കുന്നത് എന്റെ സ്വന്തം ഭാര്യയല്ലേ....... എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചത് ആയതുകൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഞാൻ അത് മറന്ന് പോവും.... ഇപ്പോഴും പക്ഷെ വിശ്വസിക്കാൻ പറ്റുന്നില്ല, കല്യാണത്തെ പറ്റി എനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോ ഇതിനെ കാണുമ്പോൾ ഞാൻ സ്വപ്നം കണ്ടിരുന്നതിനേക്കാൾ മികച്ച ഭാവിയിലാണ് ഞാൻ ജീവിക്കാൻ പോവുന്നത് എന്ന് തോന്നുകയാണ്.... അല്ല, തോന്നൽ അല്ല, സത്യമാണ്..... ഉണ്ണിമായ പറഞ്ഞത് പോലെ എല്ലാം ഒരു നിയോഗം ആണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇപ്പോ ഇഷ്ടം. ഞാൻ ആ നീര് കയ്യിൽ ആക്കിയിട്ട് അവളുടെ

💬 Comments

View all comments