Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
കാലിനടിയിൽ പുരട്ടി, മെല്ലെ മസാജ് ചെയ്തു..... നല്ല മൃദുവായ പാദങ്ങൾ, ഉഴിയുമ്പോൾ കൈ വഴുതി പോവുന്നു, അത്രയും മൃദുലം..... പുറത്ത് തകർത്തു പെയ്യാൻ തുടങ്ങിയ മഴയെയും ചുറ്റുമുള്ള മറ്റെന്തിനെയും മറന്നുകൊണ്ട് ഞാൻ ആ കാല് പാദങ്ങളിൽ പൂർണ്ണ ശ്രദ്ധയും കൊടുത്തു, ഈ പാദങ്ങൾക്ക് ഒക്കെ ഇത്ര ഭംഗി ഉണ്ടാവുമെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്.
എത്ര നേരം ഞാൻ ആ കാല് പാദങ്ങളിൽ വിരലുകൾ ഓടിച്ചിരുന്നു എന്നറിയില്ല, പെട്ടെന്ന് എന്തോ തോന്നി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് കണ്ണും തുറന്ന് എന്നെ തന്നെ നോക്കി കിടക്കുന്ന യാമിനിയെ ആണ്, എന്താണ് അവളുടെ മുഖത്തെ ഭാവം എന്ന് മനസിലാവുന്നില്ല..... പക്ഷെ ഞാൻ ശരിക്കും പതറി പോയി, ഞാൻ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും സമ്മതം ഇല്ലാതെ കാലിൽ കയറി പിടിച്ചത് അവൾക്ക് ഇഷ്ടമായി കാണില്ല...
“സോറി.......... ഞാൻ........... അത്............. പിന്നെ............ അത്............. പനിയുണ്ടെന്ന് കണ്ടിട്ട്.......... പനി മാറാൻ.....”
അവളുടെ കാലുകൾ മടിയിൽ നിന്നും മാറ്റി എഴുന്നേറ്റു നിന്ന ശേഷം ഞാൻ മടിച്ചു മടിച്ച് പറഞ്ഞു.... പക്ഷെ മറുപടിയായി ഒന്നും മിണ്ടാതെ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് അവൾ ചെയ്തത്, അതും ഒരു വോൾടേജ് കുറഞ്ഞ ചിരി, പനിയുടെ ക്ഷീണം ആ മുഖത്ത് എടുത്ത് കാണിക്കുന്നുണ്ട്. ഇടയ്ക്ക് ഒന്നു രണ്ട് വട്ടം ചുമക്കുന്നതും കണ്ടു... എന്നാലും അവളുടെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല...
“ഞാൻ ചുക്ക് കാപ്പിയുണ്ടാക്കാം”
അതും പറഞ്ഞ് ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു, പ്രധാന കാരണം അവളെ ഫേസ് ചെയ്യാൻ ഇപ്പോഴും ഒരു മടി, എന്തോ ഞാൻ
💬 Comments
View all comments