0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
സീൻ ഞാൻ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ച് നോക്കി, അയ്യേ.... ആലോചിക്കാൻ കൂടി വയ്യ...... “ടോണി ആകെ മാറിപ്പോയി, എനിക്ക് മനസ്സിലായിരുന്നില്ല..... പക്ഷെ ഇന്ന് അമ്മച്ചിയെ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്....” എന്ന് പറഞ്ഞ് അവൾ വീണ്ടും ചിരി തുടങ്ങി, ഞാൻ ആണെങ്കിൽ ആകെ ചമ്മി നാറി നിൽക്കുന്നു. “അതെ ഓവർ കിണിക്കണ്ട, ഇപ്പോ ഞാൻ വലുതായില്ലേ.....” ചമ്മൽ മറയ്ക്കാൻ വേണ്ടി ഞാൻ ഗൗരവത്തോടെ പറഞ്ഞു. “അയ്യോ സോറി, പഴയത് ഓരോന്നും ആലോചിച്ചു ചിരിച്ചു പോയതാണ്...”
“എന്ത് കാര്യം??” എന്താണ് ഇതിനു മാത്രം ചിരിക്കാനുള്ളത് എന്ന് അറിയാൻ ഒരു കൗതുകം... “ഭയങ്കര വികൃതി ആയിരുന്നു അന്ന്....”. എന്നെ തല കൊണ്ട് കാണിച്ചുകൊണ്ട് അവൾ പറഞ്ഞ് തുടങ്ങി, അത് പിന്നെ ചെറുപ്പത്തിൽ ഇത്തിരി വികൃതി ഒക്കെ കാണും, സ്വാഭാവികം.... “വണ്ടിയിലുള്ള എല്ലാ കുട്ട്യാളോടും അടി കൂടും, സൈഡ് സീറ്റിന് വേണ്ടി എന്നും അടി ആയിരുന്നു.... ചെറുതായത് കൊണ്ട് എന്നിട്ട് ഒറ്റയ്ക്ക് ഇരുത്താതെ എന്റെ മടിയിൽ ആണ് ഇരിക്കുക....” പറയുന്നതിന് ഇടയ്ക്ക് അവൾ വീണ്ടും നിയന്ത്രണം വിട്ട് ചിരിക്കാൻ തുടങ്ങി, എനിക്ക് ആകെ എന്ത് പറയണമെന്ന് അറിയുന്നില്ല, ഛെ, പക്ഷെ എനിക്ക് ഇതൊന്നും യാതൊരു ഓർമ്മയുമില്ല... “ശരിയാണ് ഇപ്പോ വാതോരാതെ സംസാരിക്കുന്ന ആ പഴയ വികൃതി ചെറുക്കനെ അല്ല, ആളാകെ മാറിപ്പോയി” പറയുന്ന ആള് നിർത്താതെ സംസാരിക്കുന്ന പോലെയാണ് പറച്ചിൽ, ഇത് ആദ്യമായാണ് ഇത്ര കാഷ്വലായി എന്നോട് സംസാരിക്കുന്നത് തന്നെ, അപ്പൊ ഇതാണ് ഇന്ന് മൊത്തം എന്നെ നോക്കി ആ കൊണച്ച ചിരി ചിരിക്കാനുള്ള കാരണം... “കിടക്കാൻ നോക്ക്, ശരീരം അനങ്ങാതെ

💬 Comments

View all comments