0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
കിടക്കണം, എന്നാല്ലെ പനി മാറു” അവൾ ആദ്യമായിട്ടാണ് എന്നോട് ഇത്ര ക്ലോസ് ആയി സംസാരിക്കുന്നത്, പക്ഷെ ചമ്മൽ കാരണമാവാം എനിക്ക് ആ സംസാരം നീട്ടി കൊണ്ടുപോകാൻ തോന്നിയില്ല.... എനിക്ക് ഇപ്പോ അവളോട് തോന്നുന്ന ഇഷ്ടമാവാം ആ ചമ്മലിന്റെ പ്രധാന കാരണം... അതും പറഞ്ഞ് ഞാൻ പോയി ലൈറ്റ് ഓഫാക്കി താഴെ അവൾ വിരിച്ചിരുന്ന വിരിയിൽ കയറി കിടന്നു, പക്ഷെ അത്ര പെട്ടെന്ന് ഒന്നും ഇനി ഉറങ്ങാൻ കഴിയില്ല എന്ന് എനിക്ക് നല്ല പോലെ അറിയാം. “അതെ.....” “മ്മ്.......” “ഉറങ്ങിയോ??” “മ്മ്മ്മ്......” അവളുടെ ചോദ്യത്തിന് ഞാൻ ഇല്ല എന്ന രീതിയിൽ മൂളി. “ഞാൻ പണ്ട് ഒരു പേര് വിളിക്കാറുണ്ട്, ഓർമ്മയുണ്ടോ??” “ഇല്ല......” അവളെ തന്നെ ഓർമ്മയില്ല, അപ്പോഴാണ് അവൾ വിളിച്ചിരുന്ന പേര്... മടിയിൽ പിടിച്ച് ഇരുത്തിയിരുന്ന കുഞ്ഞല്ലേ, വല്ല തക്കുടൂന്നും ചുക്കുടൂന്നും എങ്ങാനും ആവും... “ലുട്ടാപ്പി......”
അല്പസമയത്തെ മൌനത്തിന് ശേഷം അവൾ ആ പേര് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി, പക്ഷെ ഇപ്പോ എനിക്ക് ചമ്മൽ അല്ല അനുഭവപ്പെട്ടത്.... സന്തോഷമാണ്, ഒടുക്കത്തെ സന്തോഷം. അവൾ നേരത്തെ സ്വപ്നത്തിൽ കണ്ടിരുന്നത് അപ്പൊ എന്നെയാണ്, ചെറുപ്പത്തിലേ എന്നെ ആയാലും അതും ഞാൻ തന്നെ ആണല്ലോ... ഇനി പേടിക്കാനില്ല, ആ എന്നെ ഇഷ്ടമായെങ്കിൽ ഈ എന്നെയും ഇഷ്ടമാവും...... തീർച്ച.“അപ്പൊ എന്നെ സ്വപ്നത്തിൽ ഒക്കെ കാണാറുണ്ട് ലേ.....”“സ്വപ്നത്തിലോ??” അവൾ ഒരു സംശയത്തോടെ ചോദിച്ചു“അതെ സ്വപ്നത്തിൽ തന്നെ, നേരത്തെ ഉറക്കത്തിൽ ലുട്ടാപ്പി കുട്ടാപ്പിന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു....... ഹഹഹഹ........” ഞാൻ അത് പറഞ്ഞതോടെ ആള് സൈലന്റ് ആയി, ഇപ്പോഴത്തെ അവളുടെ മുഖഭാവം കാണണമെന്ന് ഉണ്ടായിരുന്നു, പക്ഷെ വെളിച്ചം

💬 Comments

View all comments