Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
എതിർത്ത് സംസാരിച്ചതിന് മേരി എന്നോട് പിണങ്ങി രണ്ട് ദിവസം സംസാരിക്കാതെ നടന്നപ്പോൾ ഞാൻ അനുഭവിച്ച വേദന, അത് ഓർമ്മ വന്നുപോയി.
“ഏയ്, ഞാൻ ചൈതന്യയോട് സംസാരിക്കാം.... എനിക്ക് വിഷമം ഇല്ലെന്ന് പറയാം......”
ഞാൻ പുള്ളിയുടെ ഇരു തോളിലും പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ പുള്ളി കണ്ണ് തുടച്ചുകൊണ്ട് നന്ദിയോടെ എന്നെ ഒരു നോട്ടം നോക്കി, അത് മതിയായിരുന്നു എനിക്ക്.
“നമ്പർ തരു”
പുള്ളി പറഞ്ഞ് തന്ന നമ്പറിലേക്ക് ഞാൻ ഡയൽ ചെയ്തു.... ആദ്യത്തെ തവണ എടുത്തില്ല, രണ്ടാം വട്ടം വിളിച്ചപ്പോൾ ഫോൺ എടുത്തു.
“ഹേലോ.....”
ചൈതന്യയുടെ സ്വരം, അന്ന് എന്നോട് സംസാരിച്ച പോലെ സൗമ്യമായിട്ട് ഒന്നും അല്ല...... അല്പം ഗൗരവമുള്ള സ്വരം.
“ഹലോ ചൈതന്യ......”
“ഃഈൗൗ....... ടോണി.....”
ഒരു ദീർഘശ്വാസം എടുത്ത ശേഷം അവൾ എന്റെ പേര് പറഞ്ഞു, അന്ന് ഒറ്റ ദിവസമേ സംസാരിച്ചിട്ടുള്ളു എന്നിട്ടും പെട്ടെന്ന് തന്നെ ശബ്ദം തിരിച്ചറിഞ്ഞല്ലോ...
കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഒടുക്കം ഞാൻ തന്നെ തുടക്കമിട്ടു.
“എന്തിനാ അച്ഛനോട് മിണ്ടാതെ പിണങ്ങി നടക്കുന്നത്........ ഞാൻ അതൊക്കെ അന്ന് തന്നെ മറന്നു, എനിക്ക് ആരോടും ദേഷ്യമില്ല....ട്ടോ
അല്ലെങ്കിലും ഒരു ജോലിക്കാരനെ ചീത്ത പറഞ്ഞതിന് ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനോട് പിണങ്ങി നടക്കണോ.......” അപ്പുറത്ത് നിശബ്ദത,
“ഹലോ ചൈതന്യാ....... ഹേലോ”
കേൾക്കുന്നില്ലേ
“എനിക്ക് ഒന്ന് നേരിട്ട് കാണണം, ആർ യൂ ഫ്രീ ടുഡേ??”
ഇതായിരുന്നു അവൾ പറഞ്ഞത്.
“അത് പിന്നെ....... ഇന്ന്.......... പ്രത്യേകിച്ച് ഒന്നുമില്ല, ഏതെങ്കിലും ഇന്റർവ്യൂ ഉണ്ടോന്ന് നോക്കണം”
“വേണ്ട....... ഇന്ന് എവിടെയും പോവണ്ട, എനിക്ക് കാണണം”
അവൾ വളരെ അധികാരത്തോടെ പറഞ്ഞു,
💬 Comments
View all comments