Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
എനിക്ക് അനുസരിക്കാൻ തോന്നി....
“ഞാൻ വരാം.....”
“വീട്ടിലേക്ക് വേണ്ട, ഒരു പതിനൊന്ന് മണിക്ക് കുരിശുപള്ളിയുടെ മുനിൽ നിന്ന മതി”
എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു,
എന്തിനായിരിക്കും അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞത്, ഒരു പിടിയുമില്ല.....
“രാഘവൻ”, പുള്ളിയോട് എനിക്ക് വിരോധമില്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കി, പക്ഷെ പുള്ളി പോയി കഴിഞ്ഞപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി, പണ്ട് സ്കൂളിലും കോളേജിലും ഒക്കെ പഠിച്ചിരുന്ന കാലത്ത് ഒന്ന് പറഞ്ഞു രണ്ടിന് തല്ലാൻ നടന്നിരുന്ന ഞാനാണ് ഇപ്പോ അയാളോട് ദേഷ്യമൊന്നും ഇല്ല, ക്ഷമിച്ചു എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് സംസാരിച്ചത്........ ഹ്മ്മ്...... കാലവും അനുഭവങ്ങളും വരുത്തുന്ന മാറ്റങ്ങൾ.
തിരിച്ച് മുറിയിലേക്ക് കയറുമ്പോൾ ഞാൻ കാണുന്നത് എന്നെ തന്നെ അന്തംവിട്ട് നോക്കി നിൽക്കുന്ന യാമിനിയെ ആണ്... ഈശോ, പെണ്ണ് ഒക്കെ കേട്ടോ.....
“ആരാ??”
“ടോണി......”
അവൾ പുള്ളിയുടെ കാര്യമാണ് ചോദിച്ചതെന്ന് മനസ്സിലായിട്ടും ഒരു ലോ ക്ലാസ്സ് ചളി തന്നെ അങ്ങ് അടിച്ചു.
“ഉഫ്...... ആ പോയത് ആരാ ന്ന്??”
“ഓ അതോ..... അത് ഒരു പരിചയക്കാരനാണ്”
“പുള്ളി എന്തിനാ കാലൊക്കെ പിടിച്ച് കരഞ്ഞത്??”
അയ്യോ പെണ്ണ് അതൊക്കെ കണ്ടോ, ഇനി ഇപ്പോ എന്ത് പറയും....
“ഏയ് അത് ഒന്നുമില്ല”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് പല്ല് തെക്കാൻ വേണ്ടി ബ്രഷ് എടുക്കാൻ പോയി.
“അല്ല എന്തോ ണ്ട്, പറ......”
“ഏയ് ഒന്നുമില്ല”
“അപ്പൊ പുള്ളി എന്തിനാ കരഞ്ഞത്??”
“ശ്യോ....... പണ്ടാരം, മനുഷ്യന് ഇത്തിരി സമാധാനം താ......”
ഞാൻ ദേഷ്യംകൊണ്ട് ശബ്ദം ഉയർത്തി പറഞ്ഞു, പറഞ്ഞ് കഴിഞ്ഞപ്പോൾ
💬 Comments
View all comments