Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
എടുത്ത് കൊണ്ടുപോവും...... ഹഹാ പറഞ്ഞില്ലാന്ന് വേണ്ട”
ഞാൻ വീണ്ടും മടിച്ച് നില്കുന്നത് കണ്ട് അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
പിന്നെ ഒന്നും ചിന്തിച്ചില്ല, വേഗം സ്കൂട്ടറിൽ അവളുടെ പുറകിൽ കയറി ഇരുന്നു.... എങ്ങോട്ടാണ് ഇവൾ എന്നെയും കൊണ്ട് പോവുന്നത്?? ആ സംശയം ആയിരുന്നു മനസ്സ് നിറയെ.
“ഓ ദാറ്റ്‌സ് മൈ ബോയ്, പേടിക്കണ്ട..... കൊല്ലാൻ കൊണ്ടുപോവാ”
എന്നും പറഞ്ഞിട്ട് ഒരു രാക്ഷസിയെ പോലെ അട്ടഹസിച്ചുകൊണ്ട് അവൾ വണ്ടി മുന്നോട്ട് എടുത്തു... സി.ഐ.ഡി മൂസ സിനിമയുടെ അവസാനം വിമാനത്തിൽ കയറി പോകുന്ന സീനാണ് എന്റെ മനസ്സിലേക്ക് വന്നത്....
അവൾ അത്യാവശ്യം സ്പീഡിൽ തന്നെയാണ് ഓടിക്കുന്നത്, ഞാൻ ഒന്നും മിണ്ടാതെ പുറകിൽ ഇരുന്നു... എങ്ങോട്ടാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. എനിക്ക് വലിയ പരിചയമില്ലാത്ത സ്ഥലത്ത് കൂടിയാണ് വണ്ടി പോവുന്നത്.
പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് അവൾ വണ്ടി തിരിച്ചു, ഒരു ഇടുങ്ങിയ വഴി.... കുത്തനെയുള്ള കയറ്റമാണ്.....ആള് താമസം കുറവുള്ള പ്രദേശമാണ്, പോകുന്ന വഴിക്ക് അവിടവിടെയായി മൂന്ന് നാല് വീടുകൾ മാത്രം കണ്ടു, മറ്റ് കടകളോ കെട്ടിടങ്ങളോ ഒന്നും കണ്ടില്ല. അതിനേക്കാൾ എല്ലാം ഉപരി ഈ വഴിയിലേക്ക് കയറിയ ശേഷം ഇതുവരെ ഒറ്റ മനുഷ്യ കുഞ്ഞിനെ കണ്ടിട്ടില്ല. ഇവൾ ഇനി ശരിക്കും പറഞ്ഞതാണോ കൊല്ലാൻ കൊണ്ടുപോവാ ന്ന്.
സ്കൂട്ടി ഞങ്ങളെ രണ്ടുപേരെയും വച്ച് കയറ്റം കയറാൻ നല്ലവണ്ണം വെള്ളം കുടിക്കുന്നുണ്ട്, ഒരു പത്ത് മിനിറ്റ് കയറ്റം കയറി കഴിഞ്ഞപ്പോൾ വഴി അവസാനിച്ചു....
ഉഫ്........ ഒരു രക്ഷയില്ല, പൊളി സ്ഥലം, പ്രകൃതി രമണീയം എന്നൊക്കെ പറയുന്നത് ഇതിനാണ്. അവിടെ ഉണ്ടായിരുന്ന ഒരു വലിയ മരത്തിന്റെ
💬 Comments
View all comments