0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.4K
അടുത്ത് കൊണ്ടുപോയി വണ്ടി നിർത്തിയിട്ട് അവൾ എന്നെ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ ഇറങ്ങിയിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു. വൗ...... ഇറ്റ്സ് റിയലി ബ്യൂട്ടിഫുൾ, നമ്മുടെ നാട്ടിൽ ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിട്ടും ഇതൊന്നും എന്താ അധികം ആരും അറിയാത്തത്?? ഒരു കണക്കിന് നോക്കുമ്പോൾ നല്ലതാണ് ഈ സൗന്ദര്യം ഇങ്ങനെ ഒരു കോട്ടവും തട്ടാതെ നിൽക്കും. “ഹലോ മാഷേ എന്താണ്, എങ്ങനെയുണ്ട് നമ്മുടെ സ്ഥലം??” ആ ചോദ്യത്തിന് പകരമായി അടിപൊളി ആണെന്ന് ഞാൻ കൈ കൊണ്ട് കാണിച്ചു. “അച്ഛൻ കാണാൻ വന്നിരുന്നു ലേ” അവിടെ കണ്ട ഒരു പാറ കല്ലിലേക്ക് ഇരുന്നിട്ട് അവൾ ചോദിച്ചു... “മ്മ്.......” ഞാൻ അതെ എന്ന രീതിയിൽ മൂളി... ഞാനും അടുത്ത് ഉണ്ടായിരുന്ന അവൾ കാണിച്ചു തന്ന കല്ലിലേക്ക് ഇരുന്നു. “എന്ത് പറഞ്ഞു??” “കുറെ സോറി ഒക്കെ പറഞ്ഞു, പുള്ളിക്ക് താൻ എന്ന് വെച്ച ജീവനാണ്” “അത് എനിക്ക് അറിയാം, അതുകൊണ്ട് അല്ലേ ഞാൻ ഇങ്ങനെ വാശിക്കാരി ആയി പോയത്” അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു, ഞാൻ അതൊരു ചേറു പുഞ്ചിരിയിൽ ഒതുക്കി. “എന്തിനാണ് നേരിട്ട് കാണണമെന്ന് പറഞ്ഞത്??” ഞാൻ വീണ്ടും എന്റെ ഉള്ളിൽ കിടന്ന് കളിക്കുന്ന ആ ചോദ്യം തന്നെ ചോദിച്ചു... “പറഞ്ഞില്ലേ...... കൊല്ലാൻ കൊണ്ടുവന്നതാണ്”
വളരെ ഗൗരവത്തിൽ തന്നെ അത് പറഞ്ഞിട്ട് അവൾ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു...“ഹേയ് ചൈതന്യ, എന്ത് പറ്റി??” എന്റെ അടുത്ത് വന്ന് മുട്ടുകുത്തി ഇരുന്ന ശേഷം എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു, ഇത്രയും നേരം കണ്ട ആളെ

💬 Comments

View all comments