Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
സ്വപ്നത്തിൽ എങ്കിലും കടന്ന് വരും, അതെല്ലാം ഒരു സൂചനയാണോ??
###
സ്കൂട്ടറിൽ ചൈതന്യയുടെ പിന്നിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് മറ്റ് എവിടെയോ ആയിരുന്നു, ഒട്ടും ചിന്തിക്കാതെ ചാടിക്കയറി “യെസ്” പറയാമായിരുന്ന ഒരു കാര്യമാണ് അവൾ പറഞ്ഞത്, പക്ഷെ ഇപ്പോൾ സാഹചര്യം മാറി..... ഇനി പാഴാക്കി കളയാൻ സമയമില്ല, ജീവിക്കാനുള്ള മാർഗ്ഗം കാണണം, പഴയ പോലെ അപ്പന്റെ ചിലവിൽ ജീവിക്കുക ആയിരുന്നെങ്കിൽ രണ്ടാമത് ചിന്തിക്കേണ്ട കാര്യം ഇല്ലായിരുന്നു...
“അതെ മോനെ.... ഏത് ലോകത്താണ്?? വഴി പറഞ്ഞ് താ”
ചൈതന്യയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്... നോക്കുമ്പോൾ വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തിയിരിക്കുകയാണ്.
“ഏഹ് എങ്ങോട്ട്??”
പെട്ടെന്ന് ഞെട്ടിയ എനിക്ക് റിലേ തിരിച്ച് കിട്ടാൻ അല്പം സമയം ആവശ്യമായിരുന്നു...“പാതാളത്തിലേക്ക്.......... അല്ല പിന്നെ”
അവൾ ഗൗരവത്തോടെ പറഞ്ഞു....“എന്ത് പറ്റി??”
ഞാൻ കാര്യം അറിയാതെ ചോദിച്ചു...“അപ്പൊ ഞാൻ ഇതുവരെ ചോദിച്ചതിന് ഒക്കെ വെറുതെ മൂളുക ആയിരുന്നു ലേ....... ശ്യോ...”
“അയ്യോ......... സോറി, ഞാൻ കേട്ടില്ല”
സത്യമായിട്ടും അവൾ പറഞ്ഞത് ഒരക്ഷരം ഞാൻ കേട്ടിട്ടില്ല.
“ ഇനി റിപീറ്റ് അടിക്കാൻ എനിക്ക് പറ്റില്ല, ഇപ്പൊ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി പറഞ്ഞു താ”
അവൾ ചെറു പരിഭവത്തോടെ പറഞ്ഞു.
“ഹാ സോറി ചിന്നൂസേ.........”
“സോറി ഇയ്യാള് മടക്കി പോക്കറ്റിൽ വെച്ചോ......................... പിന്നെ ആ വിളിച്ചത് ഇഷ്ടപ്പെട്ടു, ചിന്നൂസ്..... കൊള്ളാം......”
“ശരി ചിന്നൂസ് എന്താ പറഞ്ഞത്??”
“ഓ അത് വല്യ ആന കാര്യങ്ങൾ ഒന്നുമല്ല, ഞാൻ ഇങ്ങനെ ബ്ലാഹ് ബ്ലാ ന്ന് സംസാരിച്ചോണ്ട് ഇരിക്കും....”
“ഹ......ഹ.......ഹ........”
“ഇളിക്കാതെ വഴി പറഞ്ഞു കൊണ്ട”
“നേരെ വിട്ടോ......”
💬 Comments
View all comments