0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.4K
“ഹ്മ്മ്.......” ഒന്ന് അമർത്തി മൂളി കൊണ്ട് അവൾ വണ്ടി മുന്നോട്ട് എടുത്തു, ഇപ്പോ അവൾ ഇതുവരെ പറഞ്ഞുകൊണ്ട് ഇരുന്നത് എന്തായിരിക്കും എന്ന് എനിക്ക് ഒരു ഊഹം കിട്ടി..... ഒരു തലയും വാലും ഇല്ലാത്ത എന്തെങ്കിലും ആയിരിക്കും, കാരണം ഇപ്പോ അവൾ പറയുന്നത് എല്ലാം ഞാൻ ശ്രദ്ധയോടെ കേൾക്കുകയാണ്...... പെണ്ണ് വായ അടക്കാതെ സംസാരിക്കുകയാണ്..... ഒരു അര മണിക്കൂർ ഇങ്ങനെ സംസാരിച്ച അവളുടെ ഇതുവരെയുള്ള ജീവിത ചരിത്രം മൊത്തം വേണമെങ്കിൽ അവൾ പറഞ്ഞു തീർക്കും.... വെറുതെ അല്ല ഇവളുടെ അച്ഛന് അത്ര വിഷമം ആയത്, ഇതുപോലെ നോൺ-സ്റ്റോപ്പ്‌ ആയി സംസാരിക്കുന്ന സാധനം സംസാരിക്കാതെ ഇരുന്ന പിന്നെ പറയണ്ടല്ലോ....... ഞാൻ പറഞ്ഞ് കൊടുത്ത വഴിയിലൂടെ പോയി അവസാനം സ്കൂട്ടി ഞങ്ങടെ പി.ബിയുടെ മുനിൽ എത്തി..... “വാ കയറിയിട്ട് പോവാം....” സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ അവളോട് പറഞ്ഞു.. “ഏയ് വേണ്ട.... പിന്നെ വരാം, എനിക്ക് എന്റെ ഏടത്തിയമ്മയെ വിശദമായി പരിചയപ്പെടണം, അതിന് ഇപ്പോ സമയമില്ല....... തല്കാലം യാമിനി ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞ മതി” ഏഹ് ഇവൾക്ക് എങ്ങനെ യാമിനിയെ അറിയാം?? എന്തായാലും ഞാൻ പറഞ്ഞിട്ടില്ല..... “ഇങ്ങനെ നോക്കണ്ട, നിങ്ങടെ കല്യാണ കഥ നാട്ടിൽ എങ്ങും പാട്ടാണ്” ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ട് അവൾ കൂട്ടി ചേർത്തു... “ഹാ തമാശ കളഞ്ഞ് കാര്യം പറ”
“കാര്യമായിട്ട് പറഞ്ഞാൽ ഞാൻ അന്വേഷിച്ചു, നല്ല ഡീറ്റൈൽ ആയി തന്നെ...... അറിയാൻ ഒരു ക്യൂരിയോസിറ്റി തോന്നിയിട്ടാണ് കേട്ടോ, അന്ന് അച്ഛൻ ടോണിയേ പറ്റി മോശമായി പറയുമ്പോൾ ഞാൻ മുഖം ശ്രദ്ധിച്ചതാണ്... ഈ മുഖത്ത്

💬 Comments

View all comments