0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.4K
എടുത്ത് അവൾക്ക് നേരെ നീട്ടി ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും അവസാനം അവൾ അത് കഴിച്ചു....
“ന്റമ്മോ........ എന്താ ഞാനീ കാണുന്നേ....... ഭർത്താവ് ഭാര്യയ്ക്ക് ഊട്ടി കൊടുക്കുന്നോ?? അയ്യയ്യോ......” പെട്ടെന്ന് തുറന്ന് കിടന്നിരുന്ന വാതിലിനടുത് നിന്ന് ആ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി, വേറെ ആരാ..... അവൻ തന്നെ വിഷ്ണു..... മൈരന് വരാൻ കണ്ട നേരം, ഏജ്ജാതി ടൈമിംഗ്... അവനെ കണ്ടതും യാമിനി എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് വിട്ടു...... പുറകിൽ നിന്ന് അവൻ മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റ മതി എന്ന് പറഞ്ഞെങ്കിലും അവൾ അത് മൈൻഡ് ചെയ്യാതെ സ്കൂട്ടായി... നൈസ് എസ്‌കേപ്പ്... “നീ എന്താ ഈ സമയത്ത്, ഇന്ന് ഓഫീസില്ലേ??” വന്നിരുന്ന് പാത്രങ്ങൾ തുറന്നു നോക്കുന്ന വിഷ്ണുവിനോട് ഞാൻ ചോദിച്ചു... “ഇന്ന് ഞായറാഴ്ചയാണ് മോനുസേ....” “ഓ ഇന്ന് ഞായറാഴ്ച ആയിരുന്നോ....” “അതേല്ലോ..................പെങ്ങളെ, ഒരു പ്ലേറ്റ് കൂടി ഇങ്ങ് എടുത്തോ” അവൻ അടുക്കളയിലേക്ക് നീട്ടി വിളിച്ചു... പെട്ടെന്ന് തന്നെ യാമിനി ഒരു പ്ലേറ്റും ആയി വന്ന് അവന് മുനിൽ വച്ചിട്ട് അതെ സ്പീഡിൽ തിരിച്ച് പോയി.... “ഇതെന്താ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സോ, ഇങ്ങനെ ചമ്മണ്ട, നമ്മൾ ഒന്നും കണ്ടില്ലേ......” അവൻ പിന്നെയും പലതും പറഞ്ഞെങ്കിലും എനിക്ക് ഒരല്പം പോലും ചമ്മൽ അനുഭവപ്പെട്ടില്ല, കാരണം ഞാൻ ആ കളിയാക്കലുകൾ ആസ്വദിക്കുകയാണ്. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മുടെ ക്രഷിനെയും നമ്മളെയും കൂട്ടി കൂട്ടുക്കാർ കഥ അടിച്ച് ഇറക്കുമ്പോൾ പുറമെ അവരെ ചീത്ത പറയുമ്പോഴും ഉള്ളിൽ നമ്മൾ സന്തോഷിക്കില്ലേ, അതുപോലെ..... പക്ഷെ ഒരു ചെറിയ വ്യത്യാസം, ഞാൻ ദേഷ്യപ്പെട്ടില്ല,

💬 Comments

View all comments