Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
ഞാൻ അവൻ പറയുന്നതും കേട്ട് ചിരിച്ചിരുന്നു....
ഇടയ്ക്ക് യാമിനി അടുക്കളയിൽ നിന്ന് തലയിട്ട് എന്നെ നോക്കും, അവളുടെ മുഖത്ത് പക്ഷെ നല്ല ചമ്മലുണ്ട്.....
ഞങ്ങൾ ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്നത് വരെ അവൾ ഈ ഭാഗത്തേക്ക് വന്നില്ല...
###
“കുപ്പി എടുത്താലോ?? ഞാൻ ഇന്ന് ശരിക്കും ഹാപ്പിയാണ്”
ഭക്ഷണം കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങി സിഗരറ്റ് വലിക്കുമ്പോൾ വിഷ്ണു ചോദിച്ചു.
“എന്ത് പറ്റി??”
“ഈ നല്ല മൂഡിൽ നിൽകുമ്പോൾ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ആ രണ്ട് മുഖങ്ങൾ, അതുകൊണ്ട് ആ വിഷയം നമുക്ക് വിടാം.... എന്തായാലും നിന്നെ ഇങ്ങനെ ഹാപ്പിയായി കാണുന്നതല്ലേ എന്റെ സന്തോഷം, പിന്നെ യാമിനി........ അവളെ പോലൊരു പെണ്ണ് ജീവിതത്തിൽ വന്നാൽ പിന്നെ ജീവിതത്തിൽ തോൽവി എന്നൊരു വിഷയം വരില്ല, അഥവാ വന്നാലും നിന്നെ താങ്ങി നിർത്താൻ അവളുണ്ടാവും”
“കള്ള മൈരേ സെന്റി ആക്കല്ലേ......”
അവന്റെ സംസാരം കേട്ട് ഇമോഷണൽ ആവാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു....
“അയ്യടാ, സെന്റി അടിച്ചതല്ല..... അവൾ ഇല്ലെങ്കിൽ എന്റെ ഈ ജീവിതം മൊത്തം നിന്റെ കൂടെ നടന്ന് നശിച്ച് പോവും.... .ആ സന്തോഷത്തിലാണ് ഞാൻ കുപ്പി എടുക്കുന്ന കാര്യം പറഞ്ഞത്.....”
“ഓ എന്ത് തേങ്ങ ആയാലും സാരമില്ല, വാ പോയി കുപ്പി എടുക്കാം”
ഞങ്ങൾ വേഗം ബീവറേജിൽ പോയി ഒരു ഫുള്ളും എടുത്ത് വന്നു.... വിഷ്ണു നേരെ കുപ്പിയുമായി മുകളിൽ വാട്ടർ ടാങ്കിന്റെ അങ്ങോട്ട് കയറി, ഞാൻ അകത്തേക്ക് ഗ്ലാസ്സും വെള്ളവും എടുക്കാനും.....
“മ്മ്??”.
അടുക്കളയിൽ ചെന്നപ്പോൾ എന്താണ് കാര്യം എന്ന രീതിയിൽ മീനു ഒന്ന് മൂളി,
“അത് പിന്നെ വിഷ്ണുന്
💬 Comments
View all comments