0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.5K
കള്ള് കുടിക്കാൻ ഒരു ഗ്ലാസ്സ്....... എടുക്കാൻ, ഇച്ചിരി വെള്ളവും....” എന്നും പറഞ്ഞ് നൈസ് ആയിട്ട് രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവും എടുത്ത് മുങ്ങാൻ നേരം അവൾ പിന്നിൽ നിന്നും വിളിച്ചു... “വിഷ്ണുന് എന്തിനാ രണ്ട് ഗ്ലാസ്സ്??” കർത്താവേ പെട്ട് “ഒന്ന് വെള്ളം ഒഴിക്കാനും പിന്നെ ഒന്ന് സാധനം ഒഴിക്കാനും” “മ്മ്.......” അവൾ ഒന്നും പറയാതെ ഒന്ന് ഇരുത്തി മൂളി, പിന്നെ അവിടെ നിന്ന് തിരിയാതെ ഞാൻ വേഗം തന്നെ മുകളിലേക്ക് വിട്ടു.... “എന്താണ് മോനെ, കെട്ട്യോളെ സമ്മതം വാങ്ങിയോ??” വെള്ളവും ഗ്ലാസ്സുമായി മുകളിലേക്ക് ചെന്നപ്പോൾ വിഷ്ണു ചോദിച്ചു “ഏയ് എന്തിനാ അവളെ സമ്മതം....” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു “അതൊക്കെ എനിക്ക് അറിഞ്ഞൂടെ മോനെ, കല്യാണം കഴിഞ്ഞ പിന്നെ ഭാര്യയെ കൺവിൻസ് ചെയ്യേണ്ട വരും ലേ എല്ലാത്തിനും....... അതാണ് ഞാൻ കല്യാണം കഴിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ്” “അതൊക്കെ ഏതോ വിവരം ഇല്ലാത്തവര് പറയുന്നതല്ലേ, യാമിനിയെ പോലുള്ള ഒരു പെണ്ണിനെ കെട്ടിയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല” പ്രശ്നങ്ങളുടെ ഘോഷയാത്രയാണ് വരാൻ പോവുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ..... പാവം ഞാൻ.
“ പെങ്ങളെ പോലെ ഒരു പാവം കുട്ടിയെ കിട്ടിയാൽ ഞാനും കെട്ടും....” “അതൊക്കെ വിട്, നീ സാധനം ഒഴിക്ക്” സാധനം മുനിൽ വച്ച് അധിക നേരം വെറുതെ ഇരിക്കാൻ എനിക്ക് പറ്റില്ല, പെട്ടെന്ന് തന്നെ ഞങ്ങൾ ഓരോന്ന് ഒഴിച്ച് അടിച്ചു..... ആദ്യ പെഗ്ഗിന്റെ വീര്യം പോവും മുന്നെ ഒന്നൂടെ ഒഴിച്ച് അടിച്ചു..... രണ്ട് നല്ല പെഗ്ഗ് അകത്തു കയറിയപ്പോൾ തന്നെ ചെറുതായി മൂഡായി തുടങ്ങി...

💬 Comments

View all comments