0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.6K
ഞാൻ തോറ്റ് കൊടുക്കുന്നതല്ലേ...” “ഓ ശരി ശരി......” ഞങ്ങൾ രണ്ടുപേരും ഒരുപോലെ ചിരിച്ചുപോയി, എപ്പോഴും മേരിയോട് തോറ്റ് ഇവൻ കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന രീതിയിൽ പോവുന്നത് ഓർത്താണ് ഞാൻ ചിരിച്ചത്, അവൻ എന്തിനാണ് ചിരിച്ചതെന്ന് അവനും ഉടയ തമ്പുരാനും മാത്രം അറിയാം... വീണ്ടും ഓരോ പെഗ്ഗ് കട്ടിക്ക് തന്നെ ഒഴിച്ച് അടിച്ചു.....
“ഹാ ഒരു കാര്യം വിട്ട് പോയി, അവൾ ഒരു സംഭവം കൂടി പറഞ്ഞിരുന്നു....” “ഇനി എന്ത് കാര്യം, നിന്റെ അപ്പന്റെ പഴയ കാമുകിയാണോ അവളെ അമ്മ??” വിഷ്ണു ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു “പ്ഫാ മൈരേ.......... അവളെ അമ്മ മരിച്ചു പോയതാണ്” “അയ്യോ...............” അവൻ മുഖം ചുളിച്ചു..... “നീ catamounts fc എന്ന് കേട്ടിട്ടുണ്ടോ?” “ക്യാറ്റ് ആൻഡ് മൗസ്........ എന്ന് വെച്ച പൂച്ചയും എലിയും......... അയ്യേ, അവള് നിന്നെ വല്ല കള്ളനും പോലീസും കളിക്കാൻ വിളിച്ചോ??” ഒന്ന് ചിന്തിച്ച ശേഷം അവൻ പറഞ്ഞു “എടാ മണ്ടാ മരമണ്ടാ......... ക്യാറ്റ് ആൻഡ് മൗസ് അല്ല, catamounts.... അത് ഒരു ഫുട്ബാൾ ക്ലബാണ്, അല്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ന്ന് പറഞ്ഞപ്പോൾ മറ്റേ കിം കർദാഷിയാന്റെ പഴയ ബോയ് ഫ്രണ്ട് അല്ലെന്ന് ചോദിച്ച നിന്നോട് ഈ ചോദ്യം ചോദിച്ചത് എന്റെ തെറ്റ്........മൈ മിസ്റ്റേക്ക്” “ഓ നമുക്ക് നിന്റെ അത്ര ഫുഡ്‌ബോളിൽ അറിവും ഇല്ല കളിക്കാനും അറിയില്ല....... നീ അത് വിട്ടിട്ട് ആ പെണ്ണ് പറഞ്ഞ കാര്യം പറ” “എടാ മോയന്തേ....... ഫുഡ്‌ബോൾ അല്ല ഫുട്ബോൾ” “ഒക്കെ ഒന്ന് തന്നെ” അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു,

💬 Comments

View all comments