0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.6K
ഈ കാര്യത്തിൽ അവനെ പറഞ്ഞ് പഠിപ്പിച്ചിട്ട് വല്യ കാര്യം ഒന്നുമില്ല എന്ന് അറിയുന്നത് കൊണ്ട് ഞാൻ വിട്ടു “എന്നിട്ട് ബാക്കി പറ, ആ പെണ്ണ് എന്താ പറഞ്ഞത്??” അടുത്ത പെഗ്ഗ് ഒഴിച്ച് അടിക്കുന്നതിന് ഇടയ്ക്ക് വിഷ്ണു ചോദിച്ചു “ആ അത് പിന്നെ ആ catamounts fc ന്റെ പകുതി ഷെയർ അവളെ അച്ഛന്റെ ആണ്, അപ്പൊ അവരെ ക്ലബ്ബിന്റെ സെലെക്ഷൻ ക്യാമ്പ് അടുത്താഴ്ച നടക്കുന്നുണ്ട്, എന്നോട് അതിൽ...........” “യെന്റെ മോനെ അത് പൊളിച്ച്, നിന്റെ ഏറ്റവും വല്യ ഡ്രീം ആയിരുന്നില്ലേ ഒരു ഫുട്ബോൾ കളിക്കാരൻ ആവുക എന്നത്........ ഒന്നും നോക്കണ്ട പോയി പൊളിച്ചടുക്ക്...” ഞാൻ പറഞ്ഞ് തീരുന്നതിനു മുൻപ് അവൻ ചാടി കയറി പറഞ്ഞു, കാൽ പന്ത് കളിയെ കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലെങ്കിലും എന്റെ ഡ്രീം ആയിരുന്നു എന്ന് അറിയുന്നത് കൊണ്ടാണ് ചെക്കന് ഇത്രയും ആവേശം... “ഏയ് ഞാൻ പോവുന്നില്ല, അവള് പറഞ്ഞത് നിന്നോട് പറഞ്ഞു എന്നെ ഉള്ളു”. “എന്താണ് പ്രശ്നം, നിന്റെ വലിയ ഡ്രീം ആയിരുന്നില്ലേ പിന്നെ ഇപ്പോ എന്താ?? മഹാലക്ഷ്മി ലോട്ടറി അടിച്ച പൊട്ടൻടെയും മകളുടെയും രൂപത്തിൽ വരുമ്പോൾ തട്ടി കളയരുത് മോനെ ടോണികുട്ടാ”.
ആശാന്റെ നാവ് ഒക്കെ കുഴഞ്ഞു തുടങ്ങിയിട്ടുണ്ട്.. നല്ല ഫോമിൽ ആയിട്ടുണ്ട്.“ഡ്രീം ആയിരുന്നു ശരിയാണ്, പക്ഷെ ആ സ്വപ്നം ഒക്കെ ഞാൻ മറന്ന് പോയിരുന്നു.... ഇന്ന് അത് വീണ്ടും ഓർമ്മ വന്നു, പക്ഷെ ഇപ്പോ സ്വപ്നത്തിനു പിന്നാലെ പോവാൻ പറ്റിയ സാഹചര്യം അല്ലാല്ലോ...... എന്തെങ്കിലും ഒരു ജോലി പെട്ടെന്ന് കണ്ടുപിടിക്കണം, സെറ്റിൽ ആവണം.... അത് മാത്രമാണ് ഇപ്പോ

💬 Comments

View all comments