Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
എന്റെ മനസ്സിലുള്ളത്, അല്ല ഉണ്ടാവാൻ പാടുള്ളൂ”
“നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്ക് അറിയാം, എനിക്കേ അറിയൂ..... അതുകൊണ്ട് പറയാ നീ സെലെക്ഷന് പോവണം, ഇത് ഞാൻ കള്ളിന്റെ പുറത്ത് പറയുന്നതല്ല ട്ടോ, നല്ല ബോധത്തോടെ തന്നെയാണ്....”
അത് പറയുമ്പോഴും അവന്റെ നാവ് കുഴയുന്നുണ്ട്..
“അത് മനസ്സിലായി......... നാളെ ബോധം വന്ന നീ തന്നെ പറയും വല്ല ഇന്റർവ്യൂ ഉണ്ടോ എന്ന് തപ്പി നോക്കാൻ...”
“ഏയ് ഒരിക്കലും ഇല്ല, ശരിയാണ് മദ്യം അകത്തു ഉണ്ടായത് കൊണ്ട് രണ്ടാമത് ചിന്തിക്കാൻ നിന്നില്ല, പക്ഷെ ഈ കാര്യത്തിൽ നാളെയും എനിക്ക് ഈ ഒരു അഭിപ്രായം തന്നെ ആയിരിക്കും, നീ നിന്റെ സ്വപ്നത്തിന്റെ പുറകെ പോവണം...... നിനക്ക് വേണ്ടി മാത്രമല്ല, യാമിനിക്ക് വേണ്ടി കൂടി... ഇന്ന് നീ ഈ തീരുമാനം എടുക്കാൻ ഒരു പ്രധാന കാരണം യാമിനി നിന്റെ ജീവിതത്തിൽ വന്നതാണ്, പക്ഷെ ഭാവിയിൽ ഒരു ദിവസം ചിന്തിക്കുമ്പോൾ നിനക്ക് തന്നെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നിയാൽ അത് നിങ്ങളുടെ ബന്ധത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.... അതുകൊണ്ടാണ് ഞാൻ പറയുന്നത് നീ ഒന്നൂടെ ആലോചിച്ച് തീരുമാനിക്ക്”
അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നുന്നു, ഈ മൈരൻ ഈയിടെ ആയിട്ട് വല്ലാതെ പക്വത വന്നിട്ടുണ്ട്.... അടിച്ച് പിമ്പിരി ആണെങ്കിലും പറയുന്നത് ഒക്കെ പോയിന്റ് ആണ്, അല്ല ഇനി ഞാനാണോ അടിച്ച് പിമ്പിരി ആയത്??
“നീ ഒന്ന് ട്രൈ ചെയ്തു നോക്ക് ടോണിക്കുട്ടാ...... കിട്ടിയ കിട്ടി പോയ പോയി, പിന്നീട് ഒരു കുറ്റബോധം ഉണ്ടാവരുത്........ പിന്നെ ഈ ഫുട്ബോൾ കളിച്ചാലും കുറച്ച്
💬 Comments
View all comments