Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ കയ്യോടെ പൊക്കി, ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു..... ഛെ വേണ്ടായിരുന്നു എന്ന് മാത്രമാണ് മനസ്സിൽ ഇപ്പോ തോന്നുന്നത്, എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞ ദിവസമാണ്...... നല്ല ബോധത്തിൽ ആയിരുന്നെങ്കിൽ ഇന്ന് രാത്രി തന്നെ അവളെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കാമായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം അവൾ അടുക്കളയിലേക്ക് പാത്രങ്ങൾ എടുത്ത് വെക്കാൻ പോയ സമയത്ത് ഞാൻ പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു..... വലിച്ചു കഴിഞ്ഞ് ഞാൻ അകത്തേക്ക് ചെന്നപ്പോഴും അവൾ അടുക്കളയിൽ തന്നെയാണ്, ഞാൻ ഒന്ന് ഫ്രഷ് ആവാം എന്ന് കരുതി നേരെ കുളിമുറിയിൽ കയറി,
ഞാൻ കാലും മുഖവും കഴുകി ഫ്രഷ് ആയി വരുമ്പോൾ കാണുന്നത് യാമിനി താഴെ കിടക്കാൻ വേണ്ടി വിരിച്ച് സെറ്റ് ആകുന്നതാണ്, അടിച്ച് സെറ്റ് ആയത് കൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കയറി കട്ടിലിൽ കിടന്നു, അവൾ എന്നെ ഒരു നോട്ടം നോക്കിയ ശേഷം നേരെ പോയി ലൈറ്റ് ഓഫാക്കി താഴെ കിടന്നു.......
ഒരു ഫുള്ളാണ് ഞങ്ങൾ രണ്ടുപേരും കൂടി അടിച്ചു തീർത്തത്, അതുകൊണ്ട് ആയിരിക്കാം കിടന്നതേ ഓർമ്മയുള്ളു...... നിദ്രാദേവി കനിഞ്ഞെന്ന് മാത്രമല്ല, എന്നെയും കൊണ്ട് മറ്റൊരു ലോകത്തേക്ക് പറക്കുകയായിരുന്നു...
###
രാവിലെ ഇപ്പോ യാമിനി അടുക്കളയിൽ പാത്രങ്ങളോട് യുദ്ധം ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ട് ഉണരുന്നത് ഒരു ശീലം ആയിരിക്കുന്നു, ഇന്നും അത് തന്നെ സംഭവിച്ചു.....
“ഇതാ ചായ.......”
എഴുന്നേറ്റ് പല്ല് തേച്ച ശേഷം പുറത്ത് റോഡിലെ കാഴ്ചകൾ നോക്കി നിൽകുമ്പോൾ ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായി യാമിനി എത്തി...
“താങ്ക്സ്.....”
💬 Comments
View all comments