0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.6K
നോക്കാതെ അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു... “പിന്നെ??”
ഞാൻ പിന്നാലെ അടുക്കളയിലേക്ക് ചെന്നിട്ട് ചോദിച്ചു, ബട്ട്‌ നോ പ്രതികരണം.... തിരിഞ്ഞ് നോക്കാതെ ചായ പാത്രം കഴുകുകയാണ് എന്റെ പ്രിയ പത്നി “ ഹ പറയെടോ........” ഞാൻ ക്ഷമ നശിച്ചുകൊണ്ട് വീണ്ടും ചോദിച്ചു... “അന്ന് രാത്രി മഴയത്ത് കെട്ടിപ്പിടിച്ചില്ലേ, അപ്പൊ മനസിലായി...” അല്പ സമയത്തെ മൗനത്തിന് ശേഷം അവൾ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി, അന്നത്തെ ആ ആലിംഗനത്തിന്റെ അർത്ഥം അവൾ മനസ്സിലാക്കിയിരുന്നു... സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി..... എനിക്ക് പുറം തിരിഞ്ഞ് നിന്ന യാമിനിയെ ഞാൻ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു, ഒന്ന് ഞെട്ടിയെങ്കിലും അവൾ എന്റെ ദേഹത്തേക്ക് ചായ്ഞ്ഞു നിന്നു.... കുറച്ചു നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അങ്ങനെ നിന്നു... ഒന്നായി........ ഈ മൗനം സുന്ദരിയാണ്, എന്റെ മീനുവിനെ പോലെ... “നീ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് അറിയാം, ഇനിയുള്ള ജീവിതം പക്ഷെ നമ്മൾ ഒരുമിച്ച് അടിച്ചു പൊളിച്ച് ജീവിക്കുന്നു.... സമ്മതം ആണോ??” അങ്ങനെ കെട്ടിപ്പിടിച്ച് നിന്നുകൊണ്ട് തന്നെ ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു... ഉത്തരമായി അവൾ ഒന്ന് മൂളുക മാത്രം ചെയ്തു...പക്ഷെ വയറിലൂടെ ചുറ്റി പിടിച്ച കയ്യിലേക്ക് ഒരു തുള്ളി വെള്ളം ഉറ്റിയപ്പോഴാണ് അവൾ കരയുകയാണെന്ന് മനസിലായത്.. ഞാൻ അവളെ പിടിച്ചു തിരിച്ച് എനിക്ക് നേരെ നിർത്തിയപ്പോൾ കാണുന്നത്, പെണ്ണ് ചിരിച്ചുകൊണ്ട് കരയുന്നതാണ്... ഞാൻ ആ കവിളിലൂടെ ഒലിച്ചു ഇറങ്ങുന്ന കണ്ണീർ തുള്ളികൾ തുടച്ചു മാറ്റിയപ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു.... “മീനൂസേ............” “മ്മ്.......”

💬 Comments

View all comments