0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.6K
ഞാൻ പ്രണയാത്മകമായി വിളിച്ചപ്പോൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് തന്നെ അവൾ വിളി കേട്ടു... “ഒരു നഴ്സ് ആവുക എന്നത് തന്റെ ഡ്രീം ആയിരുന്നില്ലേ, ആ ആഗ്രഹം ഇപ്പോഴും ഉള്ളിൽ ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കിയാലോ??..” അതിനുള്ള മറുപടി അവൾ തന്നത് എന്നെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ആയിരുന്നു, അവൾ ഈ നിമിഷം അനുഭവിക്കുന്ന സന്തോഷം എല്ലാം ആ ആലിംഗനത്തിൽ പ്രതിഫലിച്ചു... “അതുപോലെ എന്റെ ഒരു വലിയ സ്വപ്‌നം ആയിരുന്നു ഒരു ഫുട്ബോൾ കളിക്കാരൻ ആവുക എന്നത്, ഇപ്പൊ അതിനുള്ള ഒരു അവസരം വന്നിട്ടുണ്ട്, ഞാൻ ഒന്ന് ശ്രമിച്ച് നോക്കിയാലോ എന്നുണ്ട്........ എന്താണ് തന്റെ അഭിപ്രായം...” ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ എന്റെ ദേഹത്ത് നിന്നും അകന്ന് മാറി നിന്നിട്ട് എന്റെ കണ്ണിലേക്കു തന്നെ നോക്കി കുറച്ചു നേരം നിന്നു.... “സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക, ഒരുപാട് സ്വപ്നം കണ്ട ജീവിതം ജീവിക്കാൻ കഴിയുക എന്നൊക്കെ പറയുന്നത് ഭാഗ്യമാണ്, അധികം ആർക്കും സാധിക്കാത്ത കാര്യമാണ്...... പക്ഷെ ഞാൻ ഇപ്പോ അങ്ങനെ ഒരു സാഹചര്യത്തിലാണ്, സ്വപ്നത്തിന്റെ പുറകെ പോവണം, ഞാൻ ഉണ്ടാവും എന്തിനും കൂടെ..............” എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്...
എന്തിനും കൂടെ തന്നെ ഉണ്ടാവുമെന്ന് അവൾ പറഞ്ഞു, പക്ഷെ എന്റെ മനസ്സിൽ ആ നിമിഷം തോന്നിയത് മറ്റൊരു ചോദ്യമാണ്.... “എന്ത് സാഹചര്യം??” അവൾ പറഞ്ഞ ആ സാഹചര്യം എന്താണെന്ന് എനിക്ക് മനസിലായില്ല “അത് പിന്നെ........... ആ വീട്ടിൽ നരക തുല്യമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ ഞാൻ ഇടയ്ക്ക് സ്വപ്‌നം കാണാറുണ്ടായിരുന്നു എന്റെ കൃഷ്‌ണൻ

💬 Comments

View all comments