Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
പോലും കാണാതെ നല്ല അന്തസായി പൊട്ടി പാളീസായി, ഞാനും വലിയ മുന്തിയ കളി ഒന്നും കളിച്ചില്ല...... അതാണ് ഒരു സംഭവം
രണ്ടാമത്തെ സംഭവം ആണ് ഇപ്പോ ആശുപത്രിയിൽ ഹൈദർ ഇക്കയുടെ കത്തിയും കേട്ട് ഇരിക്കുന്നത്...... രവീന്ദ്രൻ അങ്കിൾ, എന്റെ അമ്മായിയപ്പൻ...... മീനൂന്റെ തന്ത........ എന്റെ കൂട്ടുക്കാരൻ ജിംഷിയുടെ ഇക്ക വഴി കുറച്ച് ബുദ്ധിമുട്ടിയാണ് ദുബായിൽ നിന്നും ഒളിച്ചോടി ഒമാനിൽ ഒട്ടകത്തെ മേയ്ച്ചുകൊണ്ട് നടന്ന മൂപ്പീനേ പൊക്കിയത്........ ദുബായ് ജയിലിലെ സുഖവാസം കാരണം മാനം നൊന്ത് ഒളിച്ചോടിയത് ആയിരുന്നു പാവം.....
ജീവിതത്തിലേക്ക് മടങ്ങി വന്ന മീനൂന് പുള്ളിയുടെ തിരിച്ചു വരവ് നൽകിയ സന്തോഷം....... അതിന് കാരണക്കാരൻ ആയ ജിംഷിയുടെ ഇക്കയോട് എങ്ങനെ നന്ദി പറയണമെന്നു എനിക്ക് അറിയില്ല.....
ഇനിയും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞിരിക്കാൻ നേരമില്ല ട്ടോ....... കോണ്ടസ കുട്ടൻ ഞങ്ങടെ തെക്കേപ്പറമ്പ് വീട്ടിലേക്ക് കയറി കഴിഞ്ഞു..... അമ്മ മഹാറാണി....... ഛെ ഓവർ ആക്കുന്നില്ല, മേരി അത് മതി...... ആ പറഞ്ഞ ഐറ്റം കോലായിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്.....
“””ആ ചെല്ല് ചെല്ല്.......””””
എന്നെ കണ്ടതും ഒന്ന് ആക്കി ചിരിച്ചുകൊണ്ട് മേരി ഒരു അപകട സൂചന തന്നു...... അത് കാര്യമാക്കാതെ ഞാൻ അകത്ത് ഞങ്ങളെ മുറിയിലേക്ക് ചെന്നു... കാരണം തെറ്റൊന്നും ചെയ്യാത്ത ഞാൻ എന്തിന് ഭയക്കണം....
“””ലുട്ടൂസ് വന്നോ...... ആ കതക് അടക്കി”””
എന്നെ കണ്ടതും കട്ടിലിൽ ഹെഡ്‍ബോർഡിൽ ചാരി ഇരുന്ന മീനു പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു
ശ്യോ ഈ പാവം പിടിച്ച പെണ്ണിനെ കുറിച്ചല്ലേ വിഷ്ണുവും ഇപ്പോ മേരിയും ഭയക്കണം എന്ന് എന്നോട് പറയാതെ പറഞ്ഞത്...
“””എന്താ മീനൂട്ടി??
💬 Comments
View all comments