0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.9K
എന്താ വേഗം വരാൻ പറഞ്ഞേ??””” കട്ടിലിൽ അവളുടെ അടുത്ത് ചെന്ന് ഇരുന്നിട്ട് ഞാൻ ചോദിച്ചു “”ന്ക്കി ന്റെ ലുട്ടൂസിനേ കാണാൻ തോന്നി....... അവിടെ അച്ഛനും വിഷ്ണവും ഉണ്ടല്ലോ””” “””മ്മം.......””” പെണ്ണിന് എന്നെ കാണാതെ ഇരിക്കാൻ പറ്റില്ല........ ആ സ്നേഹം ഓർത്ത് ഞാൻ അവളെ എന്നോട് ചേർത്തുകൊണ്ട് നെറ്റിയിൽ ചുംബിച്ചു....... മീനു നല്ല കുട്ടിയായി അടങ്ങി എന്റെ നെഞ്ചിൽ കിടന്നു... “”ആാാാാാ....................................... വിട് വിട് ഊഊഊ............................”””” നെഞ്ചിൽ പല്ലുകൾ ആഴ്ന്ന് ഇറങ്ങുന്ന വേദന സഹിക്കാൻ വയ്യാതെ ഞാൻ അലറി...... ഞാൻ അലറി കൂവി വിളിച്ചിട്ടും ഒരു ദയയും ഇല്ലാതെ മീനു എന്നെ കടിച്ചു..... സോ ക്രൂവൽ, ഒടുക്കം ആത്മസംതൃപ്തി നേടിയപ്പോൾ പല്ലുകൾ പിൻവലിച്ചു എന്നെ നോക്കി കിതച്ചുകൊണ്ട് കണ്ണുരുട്ടി...... കർത്താവേ...... .വികലാംഗയായി പോയി ഇല്ലെങ്കിൽ ഞാൻ ഈ സാധനത്തിനെ..... “””എന്ത് പണിയ മീനു.......... നോക്ക് പാട് വന്നു...... അയ്യോ.............””” അവൾ പല്ലുകൊണ്ട് കളം വരച്ച നെഞ്ച് ഉഴിഞ്ഞുകൊണ്ട് ഞാൻ പരിഭവിച്ചു, അല്ലാതെ ഇപ്പോ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ...... “””നന്നായിപ്പോയി..........””” എന്റെ പരിഭവം കാര്യമാക്കാതെ മീനു ഗൗരവം നടിച്ചു...... പക്ഷെ കിട്ടി ബോധിച്ചെങ്കിലും കാരണം ഇപ്പോഴും അവ്യക്തം..... “””അയ്യോ നോക്ക് ..........””” നെഞ്ചിൽ തടവി കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു........
“”അത് എല്ലാർക്കും ഇങ്ങനെ തന്നെയാണ്...... കടിച്ചാൽ പാട് വരും”” ഒട്ടും സഹതപിക്കാതെ മീനു അവൾ ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്ന ഭാവത്തിൽ ഇരുന്നു... “””കാരണം പറഞ്ഞിട്ട് കടിച്ച പോരായിരുന്നോ........ ഇത് ഒരുമാതിരി..........”””” “””കാരണം അറിയണം ലേ........ കള്ള ലുട്ടാപ്പി.........””” മീനു എന്നെ നോക്കി പല്ല് കടിച്ചു.... ആ

💬 Comments

View all comments