Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
എഴുന്നേറ്റ് നിന്നിരുന്നു,
അതൊരു തുടക്കം മാത്രം ആയിരുന്നു, ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു അവളുടെ പിന്നീടുള്ള നീക്കം. നെറ്റി, കവിൾ, മൂക്ക്, കണ്ണ്, താടി,തുടങ്ങി ചുണ്ടിനെ മാത്രം പരിഗണിക്കാതെ മറ്റെല്ലാം പെണ്ണ് ചുംബനം കൊണ്ട് മൂടി... അവളുടെ പവിഴാധരങ്ങൾ മുഖത്ത് ഇഴഞ്ഞു നടക്കുമ്പോൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ പ്രതിമ പോലെ നിന്നു.... ഞാൻ അവളുടേത് മാത്രം ആണെന്ന് അവൾ സ്വന്തം മനസ്സിനെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
എത്ര നേരം ആ അധരങ്ങൾ എന്റെ മുഖത്ത് ഇഴഞ്ഞു നടന്നു എന്നറിയില്ല, എല്ലാം അവസാനിപ്പിച്ചുകൊണ്ട് മീനു അകന്നു മാറി നിന്ന് കിതയ്ക്കാൻ തുടങ്ങുമ്പോഴാണ് എനിക്ക് ചലനശേഷി തിരിച്ച് കിട്ടിയത്, ഞൊടിയിടയിൽ ഞാൻ മീനുവിന്റെ ഇടുപ്പിലൂടെ കൈ ചുറ്റി എന്നോട് ചേർത്തു നിർത്തി... എന്റെ പെണ്ണിന്റെ ചുടുനിശ്വാസം മുഖത്തടിച്ചതും തിരിച്ച് സ്വസ്ഥമായി കിടക്കാൻ പോയ രോമങ്ങൾ എല്ലാം വീണ്ടും എഴുന്നേറ്റ് വന്നു. ഇപ്പോഴാണ് പെണ്ണ് സ്വബോധത്തിലേക്ക് തിരിച്ചു വന്നത് എന്ന് തോന്നുന്നു, ഇപ്പോ ആ സുന്ദരമായ മുഖത്ത് നാണമാണ്....... അത് അവളെ കൂടുതൽ സുന്ദരിയാക്കി...
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ കൂട്ടി മുട്ടിയതും, ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഉടലെടുത്തു.... അതെ നിമിഷം എന്റെ ചുണ്ടുകൾ യാന്ത്രികമായി മീനുവിന്റെ മുഖത്തേക്ക് അടുത്തു, അതു ചെന്ന് നിന്നത് ആ എണ്ണമയമുള്ള മൂക്കിലും.
എന്റെ ചുണ്ടുകൾ മൂക്കിൽ മുട്ടിയതും മീനു കണ്ണുകൾ ഇറുകി അടച്ചു.... ഒട്ടും സമയം കളയാതെ ഞാൻ ആ ഇറുകി അടച്ച നീളൻകണ്ണുകളിലും ചുണ്ട് മുട്ടിച്ചു, ഒപ്പം ഇടുപ്പിലൂടെ ചുറ്റി പിടിച്ച കൈ ഒന്നുകൂടി മുറുക്കി... അതോടെ മീനു ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് കാൽ വിരലിൽ പൊന്തി...
ഇപ്പോ എന്റെ ചുണ്ടിന് നേരെയാണ് അവളുടെ വിറയ്ക്കുന്ന അധരങ്ങൾ നിൽക്കുന്നത്, രണ്ടാമത് ചിന്തിക്കാൻ എനിക്ക് സാധിച്ചില്ല...... ആ വിറയ്ക്കുന്ന പവിഴാധരങ്ങളിൽ ഞാൻ എന്റെ ചുണ്ട് മുട്ടിച്ചു, അപ്പോഴേക്കും മീനുവിന്റെ അധരങ്ങളിലെ വിറയൽ ശരീരം ആസകലം പടർന്നിരുന്നു... എന്റെ അധരങ്ങൾ ചുംബിക്കാൻ മറന്നത് പോലെ അങ്ങനെ തന്നെ അടങ്ങി നിന്നു
പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് മീനു മുഖം അല്പം പിൻവലിച്ച ശേഷം
💬 Comments
View all comments